Chapter Title : ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1
ചെയ്യുന്നത് കോഴിക്കോടുള്ള ഒരു ഹോസ്പിറ്റലിൽ ആണ് .. എന്നോട് ഒരു ദിവസം അങ്ങോട്ട് വരാൻ പറഞ്ഞു ..സ്കാനിംഗ് ഒക്കെ ചെയ്ത് നോക്കാം എന്ന് പറഞ്ഞു ...
അങ്ങനെ ഞാൻ ഒരു ദിവസം പോയി .. ഒറ്റക്കാണ് പോയത് ..
ഞാൻ അവിടെ എത്തി ഡോക്ടറെ വിളിച്ചു ... അപ്പൊ എന്നോട് ഒപി യിലേക്ക് വരാൻ പറഞ്ഞു ... ഞാൻ ..
ഞാനും ഡോക്ടർ ബ്രോയും തമ്മിൽ നല്ല കമ്പനി ആണ് ... അത് കൊണ്ടു എനിക്ക് അവിടെ ഒരു സ്പെഷ്യൽ ഫ്രീഡം ഉണ്ടായിരുന്നു ...
എനിക്ക് കാണേണ്ട ഡോക്ടർ വേറെ ആയിരുന്നു ... എന്നെ അവർക്ക് പരിചയപ്പെട്ടുത്തി ... ഒരു ലേഡി ഡോക്ടർ ആയിരുന്നു അത്... അങ്ങനെ കുറച്ചു നേരം ഞങ്ങൾ ഇരുന്നു സംസാരിച്ചു ... അസുഖത്തിന്റെ കാര്യം ഒക്കെ പറഞ്ഞു .. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫ്രണ്ട് ആയ ഡോക്ടർ ആളുടെ ഒപി യിലേക്ക് പൊയി...
ഡോക്ടർ ബ്രോക്ക് തൽക്കാലം ഒരു പേര് കൊടുക്കുന്നുണ്ട്ട്ടാ ...
അങ്ങനെ വിജേഷേട്ടൻ ഒപിയിലേക്ക് പോയി ...
ഡോക്ടർ എന്റെ അസുഖത്തിന് കാണാറുള്ള ലക്ഷണങ്ങൾ ഒക്കെ ചോദിച്ചു ... എല്ലാം ആയപ്പോൾ സ്കാൻ ചെയ്യാൻ വേണ്ടി പോവാൻ വേണ്ടി ഒരു നഴ്സിനെ വിളിച്ചു ...
ഞാനും നഴ്സും കൂടെ സ്കാനിങ് റൂമിലേക്ക് പോയി .. ഞങ്ങൾ വളരെ കുറച്ചു സമയം കൊണ്ടു കമ്പനി ആയി... സ്കാനിങ് റൂമിൽ എത്തി എന്നെ അധികം വെയിറ്റ് ചെയ്യിപ്പിചൊന്നുമില്ല..പെട്ടെന്ന് തന്നെ എന്റെ സ്കാനിങ് കഴിഞ്ഞു ... പക്ഷെ റിസൾട്ട് കിട്ടാൻ കുറച്ചു ടൈം എടുത്തു
💬 Comments
View all comments