ഒരു വീട്ടുജോലിക്കാരന്‍റെ കഥ [മാസ്റ്റര്‍]
📝 Ongoing
👁 693.1K views ❤ 719 likes 💬 45 comments
ഒരു വീട്ടുജോലിക്കാരന്‍റെ കഥ
Veettujolikkarante Kadha bY Master
പതിനേഴാം വയസു മുതല്‍ വീട്ടുവേല ചെയ്യാന്‍ തുടങ്ങിയതാണ് ഞാന്‍. പഠനത്തില്‍ തീരെ മോശമായിരുന്ന എനിക്ക് അച്ഛന്‍ മാത്രമേ ഉള്ളു. അമ്മ വേറെ ആരുടെയോ കൂടെ ഇറങ്ങിപ്പോയി. അച്ഛന് കൂലിപ്പണി ആണ് തൊഴില്‍. കിട്ടുന്ന പണം മൊത്തം കുടിച്ചു തീര്‍ക്കും. അമ്മ പോകാന്‍ അതുമൊരു കാരണമാണ്. ഞാന്‍ അയലത്തുകാരുടെ സഹായം കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത്. അങ്ങനെയിരിക്കെ എന്റെ ദുരവസ്ഥ കണ്ട് ഒരു പരിചയക്കാരന്‍ എന്നെ നാട്ടിലെ പ്രമാണിയായ രാമചന്ദ്രകാരണവരുടെ തറവാട്ടില്‍ ജോലി വാഗ്ദാനം ചെയ്തു. അയാള്‍ നാട്ടിലെ ഒരു പ്രധാന ദല്ലാള്‍ ആണ്. അവിടെ സഹായത്തിന് ഒരാളെ വേണമെന്ന് കാരണവര്‍ പറഞ്ഞതിന്‍ പ്രകാരമാണ് എന്നെ അയാള്‍ ഒരു ദിവസം അവിടെ കൊണ്ടുപോയത്. കാര്യങ്ങള്‍ ഒക്കെ അയാള്‍ കാരണവരോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അടിമുടി ഒന്ന് നോക്കി. ഞാനൊരു പയ്യന്‍ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു, അദ്ദേഹം എന്നെ അവിടെ നിര്‍ത്താന്‍ സമ്മതിച്ചു.
“വീട്ടിലെയും പുറത്തെയും പണികള്‍ കാണും. എല്ലാം നന്നായി നോക്കിയും കണ്ടും ചെയ്യണം..കേട്ടോടാ..” അദ്ദേഹം കനത്ത മീശ തടവിക്കൊണ്ട് എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വിധേയത്വത്തോടെ തലയാട്ടി.
“എന്നാല്‍ ഇവനെ അപ്പുറത്തോട്ടു കൂട്ടിക്കൊണ്ടു പോ..”
കാരണവര്‍ എന്നെ കൊണ്ടുചെന്ന ദല്ലാളോട് ആജ്ഞാപിച്ചു.
“ശരി അങ്ങുന്നെ”
അയാള്‍ കാരണവരെ നമിച്ച ശേഷം എന്നെ വിളിച്ചു. ഞാ
💬 Comments
View all comments