0%

Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2

Author : lion Read All Parts 867

കയറിക്കോ.. ഞാൻ പറഞ്ഞു അയ്യോ വേണ്ട ആരെങ്കിലും കണ്ടാൽ.. അവൻ പറഞ്ഞു പിന്നെ ഒന്നു കയറുന്നുണ്ടോ ചുമ്മാ ജാട കാണിക്കാതെ.. അവൻ എന്റെ കൈ പിടിച്ചു.. ഞാൻ  ഒന്നു നോക്കിയപ്പോൾ അവൻ കൈ വിട്ടു പറഞ്ഞു സോറി.. ഞാൻ ഒന്നു ചിരിച്ചു.. ഞാൻ ആ ബൈക്കിൽ കയറി.. അവന്റെ പിറകിൽ ഇരുന്നു അങ്ങനെ ഞാൻ പോയി.. അവൻ എന്നെ ടൗണിൽ കൊണ്ടുചെന്നാക്കി... ഞാൻ പറഞ്ഞു താങ്ക്സ് വിഷ്ണു.. അവൻ പറഞ്ഞു എന്തിന് നീ എന്റെ ഫ്രണ്ട് അല്ലെ പിന്നെന്തിനാ താങ്ക്സ്.. ഞാൻ ഒന്നു ചിരിച്ചു പറഞ്ഞു എന്നാ ഞാൻ പോട്ടെ രാത്രി വിളികാം.. അവൻ പറഞ്ഞു ശരി.. അങ്ങനെ അവൻ പോയി ഞാൻ ഷോപ്പിലേക്കും.. കാലമാടൻ മുതലാളി പുറത്തു നിൽക്കുന്നുണ്ടായിരുന്നു അയാൾ പറഞ്ഞു എന്താ വൈകിയത്.. ഞാൻ പറഞ്ഞു.. ബസ് കിട്ടിയില്ല സർ.. അയാൾ പറഞ്ഞു ശരി ഇനി ഇതു ആവർത്തിക്കരുത് കേട്ടല്ലോ.. ഞാൻ പറഞ്ഞു ശരി സർ.. ഞാൻ അകത്തു പോയി...

എന്റെ മനസ്സിൽ വിഷ്ണു പതിയെ കയറുകയായിരുന്നു.. എന്നും വിളിക്കും.. എന്തൊക്കെയോ പറയും... ഒരിക്കലും അവൻ എന്നോട് മോശമായി പെരുമാറിയില്ല... അത് അവനോടു എനിക്കുള്ള സ്നേഹം വർധിപ്പിച്ചു.. പക്ഷെ അത് എനിക്ക്  അവനോടു പറയാൻ പേടിയായിരുന്നു അവന്റെ സുഹൃത്ത്‌ ബന്ധം നഷ്ട്ടപെട്ടാലോ എന്നുള്ള ഭയം... ഒരു ദിവസം അവൻ എന്നെ ഫോൺ വിളിച്ചു ചുമ്മാ സംസാരിക്കുന്നതിനിടയിൽ... ഞാൻ പറഞ്ഞു... വിഷ്‌ണു നിനക്ക് എന്നെ ഇഷ്ട്ടമാണോ.. അവൻ പറഞ്ഞു നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമ... എന്താ അങ്ങനെ ചോദിച്ചേ.. ഞാൻ പറഞ്ഞു ആ ഇഷ്ടമല്ല മറ്റേ ഇഷ്ടം..അവൻ പറഞ്ഞു മീനു നിനക്ക് എന്നോട്... ഇതു... സത്യമാണോ.. മീനു..

ഇതു കേൾക്കാൻ എത്ര കാലമായെന്നോ ഞാൻ കാത്തിരിക്കുന്നു.... ഞാൻ പറഞ്ഞു സത്യം... നിനക്ക് എന്നെ ഇഷ്ടമാണോ... അവൻ പറഞ്ഞു നിന്നെ പോലൊരു മുത്തിനെ കിട്ടാൻ മാത്രം ഞാൻ എന്ത് ഭാഗ്യമാ ചെയ്തേ.. ഞാൻ അത് കേട്ടു അറിയാതെ കരഞ്ഞു പോയി.. പക്ഷെ ഞാൻ കളങ്കിത ആണ്... ഇവനെ ഞാൻ ചതിക്കാൻ പാടില്ല... ഞാൻ അവനോടു പറഞ്ഞു വേണ്ടടാ എന്നെ

💬 Comments

View all comments