0%

Chapter Title : ഒരു വെടക്കൻ വീരഗാഥ [Raju Nandan]

Author : kkstories Read All Parts 696

ആരോമുണ്ണിയെ അവിടെങ്ങും കണ്ടില്ല, പല്ലൊക്കെ വിളക്കാൻ ഉമിക്കരി വാരി കിണറ്റുകരയിൽ നോക്കി അവിടെയും ഇല്ല, തൂറാൻ കാട്ടിൽ പോയതായിരിക്കും എന്ന് നിനച്ചു, വായൊക്കെ കഴുകി അടുക്കളയിൽ ചെന്നപ്പോൾ അമ്മൂമ്മ മാത്രം. "അമ്മയും അമ്മായിയും ഒക്കെ എവിടെ? ആരോമുണ്ണിയെ കണ്ടോ മുത്തശ്ശീ "

"നീ ഇപ്പോൾ ആണോ ഉണരുന്നത് മുത്തച്ഛൻ നിന്നെ കൊണ്ട് ഒരു സ്ഥലം വരെ പോകാൻ ഇരുന്നു പിന്നെ ഒറ്റക്ക് പോയി, ആരോമുണ്ണി ഏതോ താളിയോല നോക്കി മച്ചിൻ പുറത്തേക്ക് പോയി, അവൻ പിട്ടൊക്കെ കഴിച്ചു നിനക്കും പിട്ടു വേണേൽ കഴിക്കാം , വിളമ്പട്ടെ തൂശനില ഒരെണ്ണം കൊണ്ട് വരൂ "

"അമ്മയും അമ്മായിയും എവിടെ മുത്തശ്ശീ "

"അവർ കുളത്തിൽ കുളിക്കുന്നു കുഞ്ഞേ. എത്ര നാളായി കുളം രണ്ടു കുണ്ടി കണ്ടിട്ട്, അവരിപ്പോൾ എങ്ങും കേറില്ല, പിണാത്തിമാരും ഒക്കെ ഉണ്ടവിടെ ആകെ മേളം തന്നെ".

ശരിയാണ് കുളത്തിൽ അമ്മായിയുടെ ചിരി അല്ല അട്ടഹാസം തന്നെ കേൾക്കാം തന്റെ അമ്മ കുഞ്ചുണ്ണൂലിയും അവിടെ കാണും ആരോമുണ്ണി എവിടെ? മച്ചിൻ പുറത്തു താൻ ഇതുവരെ കേറീട്ടില്ല, പേടിയാണ്, തടിക്കോവണി കരയുമ്പോൾ തന്നെ പേടി തോന്നും ഒന്ന് രണ്ടു പടികൾ ഇളകിയതും ആണ്. മച്ചിൻ പുറത്തു ചില പഴയ പെട്ടികൾ ഉണ്ടെന്നു പറയുന്ന്നത് കേൾക്കാം , ഏതോ മന്ത്രവാദ ഗ്രന്ഥങ്ങൾ ആണ്, മൂത്ത പാണൻ പറഞ്ഞതാണ്, താളിയോലക്കെട്ട് ഒരെണ്ണം കൊണ്ട് കൊടുത്താൽ ഒരൂട്ടം കാട്ടിത്തരാം എന്ന് പറഞ്ഞു. മുത്തശ്ശിയോട് ചോദിച്ചപ്പോൾ ആ ഗ്രന്ഥങ്ങൾ ഒന്നും വേറെ ആർക്കും കാണാനുള്ളതല്ല എന്ന് പറഞ്ഞു. ഏതായാലും ഇന്ന് കോവണി കേറുക തന്നെ.

💬 Comments

View all comments