Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
നോക്കി പുഞ്ചിരിച്ചു ആ കിളവി ജോസിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു നമുക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഇപ്പോ നിങ്ങൾക്ക് മനസ്സിലായില്ലേ അത് കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു അപ്പേഴാണ് കാറിൽ നിന്ന് അയാൾ ഇറങ്ങി വന്നത് അൻപതിനടുത്ത് പ്രായം തോന്നുന്ന നല്ല സൂട്ട് ധരിച്ച അയാൾ ജോസിനടുത്തെത്തി അപ്പേഴാണ് അയാൾക്ക് ഒരു കൈ മാത്രമേ ഉള്ളൂ എന്ന് ജോസിന് മനസ്സിലായത് അയാൾ ജോസിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു എനിക്ക് മോനോട് അൽപ്പസമയം സംസാരിക്കണമായിരുന്നു മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ കാറിൽ കയറൂ അൽപ്പം മാറി നിന്ന് സംസാരിക്കുന്നതാവും നല്ലത് അയാളിൽ എന്തോ ഒരു വിശ്വസം ഉള്ളത് പോലെ ജോസിന് തോന്നി അവൻ രതീഷിനേയും കൂട്ടി അയാളുടെ കാറിൽ കയറി ആളൊഴിഞ്ഞ ഒരു ബീച്ചിനടുത്ത് അയാൾ കാർ നിർത്തി പുറത്തേക്കിറങ്ങി ' അവരും അയാളോടൊപ്പം പുറത്തേക്കിറങ്ങി അയാൾ ഒരു സിഗരറ്റിന് തിരികൊളുത്തിക്കൊണ്ട് സിഗരറ്റ് പാക്ക് ജോസിന് നേരെ വച്ചു നീട്ടി ഇല്ല സാർ ഞാൻ വലിക്കില്ല ജോസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാൽ രതീഷ് അതിൽ നിന്ന് ഒരെണ്ണമെടുത്ത് കത്തിച്ചു അയാൾ പുക വലിച്ചൂതിക്കൊണ്ട് ജോസിന് നേരെ തിരിഞ്ഞു ഞാൻ ഹുസൈൻ ഇവിടുത്തെ പഴയ ഒരു ഐ പി എസ് കാരനാ :: സത്യസന്ദമായി ജോലിയെടുത്തിരുന്ന ഹുസൈൻ മുഹമ്മദ് ips കേട്ടിട്ടുണ്ടോ നീ എവിടെ എങ്കിലും ആ പേര് അപ്പൻ മുൻപ് എപ്പോഴോ പറഞ്ഞത് പോലെ ഓർക്കുന്നു അപ്പൻ എന്തോ ഒരു പ്രശ്നം വന്നപ്പോ സാർ അകമറിഞ്ഞു സഹായിച്ചിട്ടുണ്ടെന്ന് അപ്പൻ പറയുന്നത് കേട്ടിട്ടുണ്ട് നിന്റെ പേര് ജോസ്.... ഇവിടുത്തെ
💬 Comments
View all comments