ഒരുനാൾ ... ഒരു കനവ് [മന്ദന്‍ രാജാ]
📝 Ongoing
👁 312205 views ❤ 387 likes 💬 77 comments
ഒരുനാൾ ... ഒരു കനവ്
Orunaal... Oru Kanavu | Author : Manthan Raja
"''ഓഹ് !! സോറി സാർ ... "''
വലിയൊരു ഗട്ടറിൽ ചാടിയപ്പോഴാണ് സാജിത കണ്ണുതുറന്നത് .
എപ്പോഴോ തന്റെ സീറ്റിലിരുന്ന ആളുടെ തോളിൽ ചാരിക്കിടക്കുകയാണെന്ന് മനസ്സിലായപ്പോൾ സാജിത ചമ്മലോടെ സോറി പറഞ്ഞു .
"' കുഴപ്പമില്ല മോളെ . ഉറങ്ങിക്കോ "'' അയാൾ ചിരിച്ചു .
"" ഹേയ് ..ഉറക്കം പോയി . അല്ലേലും കാഴ്ചകൾ കാണാനാ സൈഡ് സീറ്റിലിരുന്നേ . മിസ്സായി "' സാജിത ടവൽ കൊണ്ട് മുഖം തുടച്ചിട്ട് ചിരിച്ചു
"' മോളെങ്ങോട്ടാണ് ?''
" മൂന്നാറിനാണ് ടിക്കറ്റെടുത്തെ ? അങ്കിളോ ?'''
"'' ഞാൻ കാന്തല്ലൂർക്കാണ് "'
''ആണോ ..ഞാൻ കേട്ടിട്ടുണ്ട് ആ സ്ഥലം .ഒത്തിരി പഴങ്ങളും പച്ചക്കറികളും ഒക്കെ ഉള്ള സ്ഥലമല്ലേ ?''' സാജിതയുടെ മുഖം വിടർന്നു
"'' അതെ ... ഒരിക്കൽ വാ . വീട്ടുകാരെയും കൂട്ടി . കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ് "''
"''വ ...വരാം "' അയാൾ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി
""' ചോദിച്ചില്ല ഞാൻ . മോള് മൂന്നാറിൽ എങ്ങോട്ടാണ് ? ഫാമിലിയൊക്കെ ?''''
"' ആരുമില്ല ... വെറുതെ മൂന്നാറോക്കെ ഒന്ന് കറങ്ങാമെന്ന് കരുതി ""'
"' അതെന്നാ .. മൂന്നാർ ഒക്കെ വരുമ്പോൾ ഹസ്ബൻഡോക്കെ ഒക്കെ ആയി വരണം . മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഫാമിലി ആയിട്ടെങ്കിലും ""
"' എന്റെ കല്യാണം കഴിഞ്ഞതാണ് . ഫാമിലി ... പേരന്റ്സ് ആരുമില്ല . ഒരു ആക്സിഡന്റിൽ "' സാജിതയുടെ കണ്ണുകൾ നിറഞ്ഞു .
"' ഓ .. സ
💬 Comments
View all comments