Chapter Title : ഓസ്കാർ ചിറ്റ് ഫണ്ട്‌സ് [ആൽബി]
പുഞ്ചിരിയോടെ യാത്രയാക്കി. ***** ഭർത്താവുമൊത്തുള്ള യാത്രയില് ആണ് ഷൈലജ.നാളുകൾക്ക് ശേഷം ഭർത്താവിന്റെ കൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് അവൾ.ഇന്ന് മനു തന്റെ അർദ്ധപാതിയിൽ ഒരാൾ ആയിരിക്കുന്നു,തന്റെ ഭർത്താവിന്റെ അതെ അവകാശം അവന് തന്നിൽ ഉണ്ടെന്ന് അവളോർത്തു.മൂന്ന് വർഷം മുന്നേ ഭർത്താവിനോടുള്ള വാശിക്ക് അവനെ കൂടെക്കിടത്തുമ്പോൾ തന്റെയുള്ളിൽ അവന്റെ ജീവൻ വളരുമെന്ന് അവളറിഞ്ഞിരുന്നില്ല. തന്നോടൊപ്പം എരിഞ്ഞടങ്ങുന്ന രഹസ്യമായി ഇന്നും അവൾക്കുള്ളിൽ ഭദ്രമായതുണ്ട്.പക്ഷെ ഇന്ന് തനിക്ക് തന്റെ പഴയ രാജീവിനെ തിരിച്ചു കിട്ടിയിരിക്കുന്നു.
തിരക്കുകൾക്കിടയിലും കുടുംബവും കുട്ടികളുമായി ചിലവിടാൻ സമയം കണ്ടെത്തുന്ന തന്റെ ഭർത്താവ്.തന്റെ ശരീരത്തിനും ഒപ്പം മനസ്സിനും തൃപ്തി നൽകാൻ സമയം കണ്ടെത്തുന്ന ഭർത്താവ്.തിരക്കിൽ നിന്നും തിരക്കിലേക്കുള്ള ഓട്ടത്തിൽ ഭാര്യ എന്ന വ്യക്‌തിയെ മറന്ന് സ്വന്തം സുഖം മാത്രം നോക്കിയിരുന്ന രാജീവ് അല്ലിന്ന് ആ മാറ്റം എന്തുകൊണ്ട് എന്നറിയില്ല എങ്കിലും അവളുമത് ആസ്വദിക്കുകയായിരുന്നു.
പക്ഷെ ഇന്നെനിക്ക് രണ്ട് പേരുണ്ട്, ഈ ശരീരം രണ്ടുപേർക്കും അവകാശപ്പെട്ടതാണ്.അവരുടെ അവകാശം രണ്ട് പേർക്കും ലഭിക്കും, ഒരീച്ചപോലും അറിയാതെ.അവൾ തന്റെ മനസ്സിൽ പറഞ്ഞുറപ്പിച്ചു.
എന്താലോചിച്ചു നിക്കുവാടോ?
ഹേയ് ഞാൻ എന്തോ..... പഴയ ചില ഓർമ്മകൾ.
ക്ഷമിച്ചു വിടെടോ......കുടുംബത്തിൽ കിട്ടുന്ന സന്തോഷത്തിന്റെ വില അറിയാൻ കുറച്ചു സമയമെടുത്തു. എന്തിനോ വേണ്ടി ഓട്ടമായിരുന്നു. ആഗ്രഹം പോലെ നേടി.പക്ഷെ നഷ്ട്ടമായത് ആദ്യം പറഞ്ഞതും.ഇനി ഓട്ടം കുറക്കണം.ഉള്ളതൊക്കെ മതി. കഴിഞ്ഞുപോയത് കിട്ടില്ല,ഇനിയെലും നിനക്കും മക്കൾക്കുമൊപ്പം സമയം കണ്ടെത്തണം.
ഓഹ് മതിയെന്റെ രാജീവേട്ടാ.ഇത് പോന്നപ്പൊത്തൊട്ട് ഇതെത്രാമത്തെ വട്ടാ പറയുന്നെ.
എന്തിയെടി നമ്മുടെ പൊടിക്കുപ്പി?
ഉറങ്ങിയപ്പൊ വണ്ടിയിൽ കിടത്തി. അവളുമാര് രണ്ടും ആങ്ങളക്ക് കൂട്ട് ഇരിക്കുന്നു.
ഒത്തിരി സന്തോഷാല്ലേ അവർക്ക് അനിയൻ ചെറുക്കനെ കിട്ടിയപ്പോ?
💬 Comments
View all comments