Chapter Title : ഓട്ടോഗ്രാഫ് [Arrow]
"
ഇത്രയും പറഞ്ഞവൾ എന്റെ കൈ വിടീച് റോഡ് ക്രോസ്സ് ചെയ്തു. ഞാൻ പിന്നെ കാണുന്നത് ഏതോ ഒരു വണ്ടി തട്ടി റോഡിലേക്ക് വീഴുന്ന എന്റെ ആമിയെ ആണ്. റോഡിൽ കിടന്നു കൊണ്ട് ദയനീയമായി എന്നെ നോക്കുന്ന ആമി. അവളുടെ മുടിയിൽ നനവ് പടർന്നു അത് പിന്നെ റോഡിലും നിറഞ്ഞു. പിന്നെ അവിടെ നടന്നതൊന്നും ഞാൻ അറിഞ്ഞില്ല. ആളുകൾ ഓടിക്കൂടിയതും, ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയതും ഒന്നും. മൊത്തത്തിൽ ഒരു മങ്ങൽ ആയിരുന്നു, ഒരുതരം നിർവികാരത. പിന്നെ എപ്പോഴോ അവളുടെ പപ്പ വന്നു. അവളെ അവർ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഒന്നും ഞാൻ അവളെ കാണാൻ പോയില്ല. അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഞാൻ കാരണം ആണല്ലോ അവൾക് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന ചിന്ത എന്നെ കൊല്ലാതെ കൊന്നു. ഞാൻ ആ നെല്ലിക്ക വാങ്ങി കൊടുത്തിരുന്നെങ്കിൽ....
അവളുടെ മുറിവ് എല്ലാം ഭേദം ആയി എന്ന് മുത്തശ്ശിയുടെ ചടങ്ങുകൾ ചെയ്യാൻ പിന്നീട് വന്ന പപ്പ പറഞ്ഞറിഞ്ഞു. പക്ഷെ അതിനു ശേഷം അവളെ ഞാൻ കണ്ടിട്ടേ ഇല്ല. ഞങ്ങളും നാട്ടിൽ നിന്ന് ഇങ് പോന്നു. ഇവടെ +1 ന് ചേർന്നു. പക്ഷെ അത് പഴയ ആരോമൽ ആയിരുന്നില്ല. ഒരുപാട് മാറിയിരുന്നു, ഞാൻ ആരോടും അതികം സംസാരിക്കാതെയായി, ഫുൾടൈം വീട്ടിൽ കുത്തിയിരുന്ന് ബുക്ക് വായിക്കുകയോ പഠിക്കുകയോ ചെയ്യും. ചുരുക്കി പറഞ്ഞാൽ ആമിയുടെ ശീലങ്ങൾ ഞാൻ സ്വീകരിച്ചു. അതിലൂടെ അവൾ എന്റെ ഒപ്പം ഉണ്ടെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കുക അല്ലായിരുന്നോ ഞാൻ.
എന്തായാലും എന്റെ മാറ്റം വീട്ടുകാർക്ക് വളരെ ഇഷ്ട്ടപ്പെട്ടു. കാരണം
💬 Comments
View all comments