Chapter Title : ഓട്ടോഗ്രാഫ് [Arrow]
ക്ലാസ്സിൽ ഉണ്ടായിരുന്ന സകലമാന പേരും എന്നെ വായും പൊളിച്ചു നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
എങ്ങനെ അത്ഭുതപ്പെടാതിരിക്കും കോളേജിലെ തന്നെ അൽ-പഠിപ്പി, കഴിഞ്ഞ എല്ലാ സെമസ്റ്ററുകളിലും 100 ശതമാനം അറ്റന്റൻസും ഉണ്ടായിരുന്ന ഈ ഞാൻ, ക്ലാസ്സ് കട്ട് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ, അവർ അത്ഭുതപ്പെട്ടില്ലങ്കിലേ അത്ഭുതം ഉള്ളൂ അല്ലേ.
ക്ലാസ്സിൽ നിന്ന് ഇറങ്ങി ബൈക്ക് എടുത്ത് വീട്ടിലേക്ക് പോരുമ്പോൾ, കഴിഞ്ഞ നാലു കൊല്ലങ്ങൾക്ക് മുൻപ് എനിക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന ആ പഴയ എന്നെ തിരിച്ചു കിട്ടിയ പോലെ എനിക്ക് തോന്നി.
കൂടിപ്പോയാൽ ഒരു പത്തു മിനിറ്റ്, പത്തുമിനിറ്റ് മാത്രേ അവൾ എന്നോട് സംസാരിച്ചുള്ളു, അതും ഫോണിൽ കൂടി. വർഷങ്ങൾക്ക് ഇപ്പുറവും അവളുടെ ശബ്ദം പോലും എന്നിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നും അല്ല. ആ പത്തു മിനിറ്റത്തെ സംസാരം കൊണ്ട് തന്നെ ഞാൻ ചുറുചുറുക്കുള്ള പഴയ ആ ആരോമൽ ആയിരിക്കുന്നു. അവളുടെ രോമൻ ആയിരിക്കുന്നു.
" ഇന്ന് എന്താടാ സ്ട്രൈക്ക് വല്ലോം ആണോ?? "
ഞാൻ നേരത്തെ വന്നത് കണ്ടിട്ട് അമ്മ ചോദിച്ചു.
" അതെന്താ, സ്ട്രൈക്ക് ഉണ്ടെങ്കിൽ മാത്രമേ നേരത്തെ പോരാൻ പറ്റത്തുള്ളൂ?? ഇന്ന് ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡ് തോന്നിയില്ല ഞാൻ ഉച്ചക്ക് ഇങ്ങ് പോന്നു "
" ഹേ, എന്റെ പൊന്നുമോൻ ക്ലാസ്സ് കട്ട് ചെയ്തെന്നോ?? "
അമ്മയും അത്ഭുതത്താൽ മൂക്കത്തുവിരൽ വെച്ചു. അമ്മയെ നോക്കി നല്ല ഒരു ചിരി പാസാക്കി ഞാൻ എന്റെ റൂമിലേക്ക് കയറി. കയറിയപാടെ ഞാൻ എന്റെ ബുക്ക് ഒക്കെ വെക്കുന്ന ഷെൽഫിൽ മൊത്തം ഒന്ന് പരതി, അതികം തപ്പാതെ തന്നെ
💬 Comments
View all comments