0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 812

അവിടെ കണ്ട ഒരു കടയിൽ നിന്ന് ഓരോ പൊതി ചോർ വാങ്ങി ഞാനും അവളും അവളുടെ തറവാട്ടിലേക്ക് പോയി. ബൈക്കിൽ ഇരുന്നപ്പോൾ ആമി ഒരു അകലം പാലിച്ചിരുന്നു. അധികം ഒന്നും സംസാരിക്കുന്നില്ല.

"മുത്തശ്ശി മരിച്ച ശേഷം ഞങ്ങൾ ആരും നാട്ടിലേക്ക് വന്നിട്ടില്ല. വീട് നോക്കാൻ ആരെയോ ഏൽപ്പിച്ചിട്ടുണ്ട്, മാസത്തിൽ അവർ വന്നു ക്‌ളീൻ ചെയ്തിട്ട് പോവും "

ഇടക്ക് നിശബ്ദത മുറിക്കാൻ എന്നോണം അവൾ പറഞ്ഞു.

ഞങ്ങൾ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ഇടത്ത് തിരിച്ചെത്തിയിരിക്കുന്നു. മാറ്റം ഇവിടെയും എത്തി നോക്കിയിട്ടുണ്ട്. മുറ്റം മൊത്തം കാട് പിടിച്ച് കിടക്കുന്നു. പഴയ ആ പേര മരം നിന്നിരുന്ന ഇടം ഇന്ന് ശൂന്യം ആണ്. വീടിന്റെ പെയ്ന്റ് എല്ലാം മങ്ങിയിരിക്കുന്നു.

ഞങ്ങൾ വീട് തുറന്ന് അകത്തു കയറി, രണ്ടു മൂന് ദിവസം മുമ്പാണ് ക്ലീൻ ചെയ്തത് എന്ന് തോന്നുന്നു. എല്ലാം അത്യാവശ്യം വൃത്തിയായി തന്നെ കിടപ്പുണ്ട്. ഞങ്ങൾ വാങ്ങിക്കൊണ്ടു വന്ന ഊണ് കഴിച്ചു. പിന്നെ ആ തറയിൽ ഭിത്തിയിൽ ചാരി ഇരുന്നു.

" രോമാ ഞാൻ കുറച്ചു നേരം നിന്റെ മടിയിൽ കിടന്നോട്ടെ?? "

അത് ചോദിക്കുമ്പോൾ ആ കണ്ണിൽ കണ്ട ഭാവം എന്തായിരുന്നു??? എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു. ഞാൻ അവളുടെ മുടി ഇഴകൾ തഴുകി ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു. അവൾ എന്തോ പറയാൻ കൊതിക്കുന്നുണ്ട് എന്ന് അവളുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അവൾ അത്‌ പറഞ്ഞില്ല. അതിന്റെ പരിണിത ഫലം എന്നോണം ആ കണ്ണുകൾ നിറഞ്ഞൊഴുകി.

"അയ്യേ, എന്റെ

💬 Comments

View all comments