0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 815

തന്നെ വെറുപ്പ് തോന്നി. വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാമം അല്ലേ. ഒരിക്കൽ പോലും എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടില്ലാത്ത ഒരു പെണ്ണിന്റെ ദേഹത്ത് എന്ത് അധികാരത്തിൽ ആണ് ഞാൻ തൊട്ടത്. അവളെ ഒന്ന് വിളിക്കാൻ പോലും കെല്പില്ലാതെ ഞാനും ആ റൂമിന് ഇപ്പുറം ആ വാതിലിൽ ചാരി ഇരുന്നു. സമയം പതിയെ ഇഴഞ്ഞു നീങ്ങി. കതകിന്റ കൊളുത്തു വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

"പോവാം, ഇപ്പോ പുറപ്പെട്ടാലേ ട്രെയിൻ വരുന്നതിനു മുൻപ് അവിടെ എത്താൻ പറ്റു."

അത്‌ പറയുമ്പോഴും ആമിയുടെ മുഖത്ത് ദുഃഖം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. കരഞ്ഞത് മൂലം കണ്മഷി എല്ലാം പടർന്നു. എനിക്ക് അവളുടെ മുഖത്തു നോക്കി നിൽക്കാൻ ആയില്ല. ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു. ബൈക്കിൽ കയറിയപ്പോഴും തിരികെ പോന്നപ്പോഴും ഞാനും ആമിയും ഒന്നും സംസാരിച്ചില്ല. ബൈക്കിൽ ഇരുന്നപ്പോൾ അവൾ പാലിച്ച ദൂരം ഞങ്ങളുടെ മനസ്സുകൾക്ക് ഇടയിലും വന്നോ???.

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആമിക്ക് പോവേണ്ട ട്രെയിൻ വന്നിരുന്നു. അവൾ അതിൽ കയറി വിൻഡോയ്ക്ക് അരികിൽ ഇരുന്നു. ട്രെയിൻ എടുക്കാൻ ഇനിയും 15 മിനിറ്റോളം ഉണ്ട്. അവളോട്‌ എന്താ പറയേണ്ടത് എന്ന് അറിയാതെ ഞാൻ കുഴങ്ങി.

" ആമി... നിന്നോട് എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല, ഞാൻ ചെയ്തത് തെറ്റാണ്. നിന്നോട് എന്റെ പ്രണയം തുറന്ന് പറയുന്നതിന് മുന്നേ തന്നെ നിന്റെ ശരീരം സ്വന്തമാക്കാൻ ശ്രമിച്ച ഒരു...... "

ഞാൻ അത്‌ പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൾ ആ ജനൽ കമ്പികൾക്ക് ഇടയിലൂടെ എന്റെ

💬 Comments

View all comments