0%

Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]

Author : Mr. Footsie Read All Parts 34.8K

പറയാൻ തുടങ്ങി.

അയൽവീട്ടിലെ കാര്യങ്ങൾ, നാട്ടിലെ പുതിയ കടകൾ, അടുത്തുള്ള റോഡിൽ നടന്ന പണികൾ...എല്ലാം കേട്ടിരുന്നു.അപ്പോഴാണ് പുറത്തുനിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടത്.

"ജിഷേ... ?"

മേമ അടുക്കളയിൽനിന്ന് പുറത്തേക്ക് നോക്കി.

"ആ... ഉണ്ട്! ഇങ്ങോട്ട് വാ!"

ഞാൻ വാതിലിലേക്ക് നോക്കി.

ആരായിരിക്കും?

മേമ പറഞ്ഞു:

"നമ്മുടെ അയൽവാസിയാണ്. നീ വന്ന കാര്യം അറിഞ്ഞുകാണും."

ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.അപ്പോൾ ഒരു സ്ത്രീ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു. കൈയിൽ ഒരു ചെറിയ പേഴ്‌സും ഉണ്ടായിരുന്നു. വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ ഇരിക്കുന്ന എന്നെ കണ്ടു. ഒരു നിമിഷം എന്നെ നോക്കിയിട്ട് ജിഷ മേമയോട് ചോദിച്ചു.

അനിത: "ആരാ ജിഷേ ഇത്? വീട്ടിൽ പുതിയ അതിഥിയാണല്ലോ!"

ജിഷ മേമ: "അയ്യോ, ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചിയുടെ മോൻ വരുന്നുണ്ടെന്ന്. അതാണ്."

അനിത: "ആഹാ! ഇതാണല്ലേ ആള്? ഞാൻ വിചാരിച്ചു നീ പറഞ്ഞത് വേറെ ആരെയെങ്കിലും കുറിച്ചായിരിക്കുമെന്ന്!"

ജിഷ മേമ ചിരിച്ചു.

ജിഷ മേമ: "എടാ, ഇതാണ് അനിത ആന്റി. നമ്മുടെ അടുത്തുള്ള വീട്ടിലാണ് താമസം. പുതിയ വീട് വെച്ച് കുറച്ചുനാൾ മുമ്പാണ് ഇങ്ങോട്ട് വന്നത്."

ഞാൻ എഴുന്നേറ്റ് അവരെ നോക്കി.

അനിത ആന്റിക്ക് 35 -40 വയസ് തോന്നിപ്പിക്കുന്നു മനോഹരമായ മുഖഭംഗിയും, നല്ല നീളം ഉള്ള കറുത്ത മുടിയും മുടിയും സ്വാഭാവികമായ ശരീരഘടനയും, ലളിതമായ കറുത്ത ചരട് പാദസരവും ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷും ചേർന്ന് ഭംഗിയുള്ള, ഒരു സ്ത്രീ.

ഞാൻ: "നമസ്കാരം ആന്റീ."

അനിത: "നമസ്കാരം മോനേ. എന്താ പേര്?"

ഞാൻ പേര് പറഞ്ഞു.

അനിത: "എവിടുന്നാ

💬 Comments

View all comments