0%

Chapter Title : പാലഭിഷേകം [സൂര്യപുത്രൻ കർണൻ]

Author : kkstories Read All Parts 3.3K

“അത് ശരി. എന്നിട്ട് അപ്പൊ എന്റെയടുത്തു ഒന്നും പറഞ്ഞില്ലാലോ?”

“എന്തായാലും ഇപ്പൊ പറഞ്ഞില്ലേ…

ഇങ്ങോട്ട് വാടാ ചക്കരെ!!” അടുത്ത് ഇരിക്കുന്ന ശരണ്യയെ ദേഹത്തോട്ട് വലിച്ചിട്ടു കൊണ്ട് അവൻ ഗർജിച്ചു.

“ഹും… ആശാൻ ഇന്ന് നല്ല മൂഡിൽ ആണലോ? “ സജിയുടെ മുകളിൽ കയറി കിടക്കുന്ന ശരണ്യ അവന്റെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു.

“നിന്നെ കാണുമ്പോൾ പിന്നെ എങ്ങനെയാടി മൂഡ് ആവാതെ ഇരിക്കുന്നെ.”

-ന്നും പറഞ്ഞ് അവൻ അവളെ ചുംബിക്കാനായി ഒന്ന് പൊങ്ങി.

“ചുപ്പ്.” തന്നെ ചുമ്പിക്കാൻ വന്ന സജിയുടെ ചുണ്ടിൽ അവൾ വിരൽ വെച്ചു.

“എന്താടി?”

“ചേട്ടൻ കുടിച്ചിട്ടുണ്ടോ?”,

“കുറച്ച്.”

“കുറച്ചെന്ന് പറയുമ്പോൾ?”

“കഷ്ട്ടിച്ചൊരു രണ്ടു പെഗ്. അത്രെയും കുടിച്ചൊള്ളു.”

അത് കേട്ടപ്പോൾ ശരണ്യ പിന്നോട്ട് നീങ്ങിയിട്ട് നേരത്തെ ഇരുന്നിരുന്ന പോലെ ഇരുന്നു.

“ചേട്ടനല്ലേ എന്റെയടുത്തു വാക് തന്നത് മദ്യം കുടിക്കില്ലായെന്ന്? ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ?”

“സോറിയെടി ഇന്ന് ചാർജ് എടുത്ത ഫസ്റ്റ് ദിവസം ആയിരുന്നില്ലേ, അതുകൊണ്ട് എല്ലാരും നിർബന്ധിച്ചപ്പോൾ ഒരു രണ്ട് പെഗ് അടിക്കണ്ടേ വന്നു. സോറി പൊന്നെ. ചേട്ടൻ ഇനി ആവർത്തിക്കില്ല.”

“അടിക്കാതെ ഇരുന്നാൾ ചേട്ടന് നല്ലത് എനിക്ക് അത്രെയേ പറയാൻ ഉള്ളു.”

“നീ ഇങ്ങനെ പിണങ്ങല്ലേ. ഞാൻ ഇനി അടിക്കില്ല എന്ന് പറഞ്ഞാലോ…

അത് പോട്ടെ എനിക്ക് നിന്നെ അടിക്കാമോ? ഏഹ്?” അവസാനം ഒന്ന് ചിരിച് കൊണ്ട് സജി അവളെ നോക്കിക്കൊണ്ട് പറഞ്ഞു.

“അയ്യടാ. അതിന്റെ ഇടയിൽ കൂടി…”

“പറയടി പൊന്നെ…” അതും പറഞ്ഞുകൊണ്ട് സജിയൊന്നു നിവർന്നിട്ട് അവളുടെ ചുണ്ടിനെ ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടാഞ്ഞു.

ഈ പ്രാവിശ്യവും അവൾ അവനെ തടഞ്ഞു.

“ചേട്ടൻ

💬 Comments

View all comments