Chapter Title : പാലഭിഷേകം [സൂര്യപുത്രൻ കർണൻ]
ആണലോ. ഇടക് ഒക്കെ അവളെയും ഇങ്ങോട്ടേക്ക് വിട്.”
അവൾ ഒന്നും മിണ്ടിയില്ല.
കളി കഴിഞ്ഞ ക്ഷീണത്തിൽ അവർ അങ്ങനെ കുറച്ചു നിമിഷം അവിടെ കിടന്നു….
അവിടം മുഴുവനും നിശ്ശബ്ദം. അവരുടെ കിദപ്പ് മാത്രം ആ നാലുകെട്ടിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിളക്കുകൾ മങ്ങുന്നു……
പുറത്ത്, മഴ കനക്കുന്നു…….
– കുറുക്കൻമൂല ഗ്രാമം –
ഇത് കേരളത്തിലെ കുറുക്കൻമൂല ഗ്രാമത്തിൽ നടക്കുന്ന ഒരു കഥയാണ്.
ഒരു സാധാരണ ഗ്രാമം പോലെ തന്നെ ചായക്കടയും, സ്കൂളും, പോലീസ് സ്റ്റേഷനും, ഹോസ്പിറ്റലും, ക്ഷേത്രവും, പള്ളിയും ഒക്കെയുള്ള ഗ്രാമം തന്നെയാണ് കുറുക്കൻമൂലയും. പക്ഷെ ഇവിടെ കാലാകാലങ്ങളോളമായി വാഴ്ത്തപെടുന്ന ഒരു മനയുണ്ട്.
– കൊടുമാനൂർ മനയെ കുറിച് –
ഇവർ ഈ ഗ്രാമത്തിലെ വലിയ ഒരു കുടുംബമായിരുന്നു എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ നാട് ഒരു കാലത്ത് ഭരച്ചിരുന്നത് ഇവർ ആയിരുന്നു എന്നൊക്കെ കുറെയെ കേട്ടുകഥകളും ഉണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് മനയിൽ താമസിക്കുന്ന ദൈവമനുഷ്യനോട് വലിയ ബഹുമാനം ആണ്.
അതെ. ദൈവമനുഷ്യൻ എന്നാണ് ഇവിടത്തെ ഓരോ തമ്പുരാൻ മാരെയും പറയാറ്.
തങ്ങൾക്കു ദൈവമായി സ്വയം മാറാനും, മറ്റു ദൈവങ്ങളോട് ബന്ധപെടാൻ കഴിയും എന്നാണ് പണ്ട് കാലം തൊട്ടേയുള്ള ഇവിടത്തെ വിശ്വാസം.
പക്ഷെ കാലം മാറി, മാറി ആധുനിക ലോകത്തേക്ക് കടന്നുവെങ്കിലും, ഇപ്പോഴും ഒരു കൂട്ടം ആളുകൾക്ക് ഇതിൽ ഇപ്പോഴും വിശ്വാസമാണ്.
എന്നാൽ മറ്റൊരു ഭാഗത്തു ആളുകൾ പറയുന്നത്, ഇതൊക്കെ പണ്ടുകാലങ്ങളിൽ നാട്ടുകാരെ അടിമകളെപ്പോലെ ഭരിക്കാനായി ഓരോ ദൈവത്തിന്റെ പേരും പറഞ്ഞുകൊണ്ടുള്ള തട്ടിപ്പാണെന്നാണ്.
അവർ ഇങ്ങനെ പറയാനും കാരണങ്ങൾ ഉണ്ട്.
അതായത് പണ്ട് കാലം തൊട്ടേ ആളുകളൊക്കെ അനുഗ്രഹവും,
💬 Comments
View all comments