Chapter Title : പാലുകുടി [ഏകലവ്യൻ]
കൊണ്ട് പിള്ള അവളെ വശത്തേക്ക് നീക്കി പുറത്തിറങ്ങി. ഉറക്ക ചടവിൽ ദേഷ്യത്തോടെ നിൽക്കുന്ന ഭാര്യയെ കണ്ട് അയാൾക്കും തെല്ലു പേടി വന്നു.
“നിങ്ങൾക്കിത് എന്തിന്റെ സൂക്കേടാ???. പാതിരാത്രി ഇതിന്റുള്ളിലോട്ട് കെട്ടിയെടുക്കാൻ.”
സരോജിനിക്ക് കളി തുള്ളി.
“ഇതാരാ നിങ്ങളെ ഈ പാതിരാത്രിക്ക് വിളിക്കുന്നെ??? “
പിള്ള ഫോൺ വാങ്ങി നോക്കി. അയാളുടെ മുഖം മാറി. മനസ്സിൽ നൂറു തെറിയും പറഞ് ദേഷ്യം കടിച്ചമർത്തി ഒന്നും മിണ്ടാതെ റൂമിലേക്കു നടന്നു. ബാത്‌റൂമിനുള്ളിൽ ദീപ ശ്വാസമടക്കി പേടിച് അവർ പോകുന്നത് വരെ കാത്തു നിന്നു.
വിദേശത്തു പോയി എന്നത് കൊണ്ട് ദീപക്ക് നാട്ടിലെ കാര്യങ്ങളും ആയി പൊരുത്തപ്പെടാൻ വലിയ താമസം ഉണ്ടായില്ല. അടുക്കളയിലെ പണികൾ അവൾ ഒരു മടിയും കൂടാതെ ചെയ്യുന്നുണ്ട്. വൈകുന്നേരം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴി പിള്ളയുടെ ഫോൺ ശബ്ദിച്ചു. അങ്ങേ തലക്ക് സരോജിനി ആണ്. ശബ്ദത്തിൽ ഒരു ചെറിയ വെപ്രാളം. ദീപയൊന്നു വീണു ഇടത്തെ കാലിനു ചെറിയ ഒരു പിടിത്തം. കേട്ടപാടെ പിള്ളയുടെ കാലുകൾക്ക് ചലനശേഷി കൂടി. വേഗം വീട്ടിലെത്തി. രണ്ടു പേരും റൂമിൽ ഉണ്ടായിരുന്നു ദീപ കിടക്കുകയാണ് ഉണ്ടായത്.
“ആ പിന്നെ ഞാൻ ആദ്യമൊന്നു ഭയന്നു.. പക്ഷെ പേടിക്കാനൊന്നുമില്ല. കുഴമ്പു ഇട്ടൊന്നു പിടിച്ചാൽ വേദന പമ്പ കിടക്കും. “ സരോജിനി പിള്ളയോടായി പറഞ്ഞു. ദീപ ഇരുവരുടെയും മുഖത്തു വ്യസന്നതയോടെ നോക്കി.
“ഓ ഭാഗ്യം.. നിന്റെ സംസാരം കേട്ട്. ഞാൻ ആകെ പേടിച്ചല്ലോ.... ആ എന്നാൽ നീ ആ ദിവാകരൻ വൈദ്യനെ വിളിക്ക്. വേദന വച്ച് അധികം നിൽക്കണ്ട... “ അത് പറഞ്ഞിട്ട് പിള്ള പുറത്തേക്കിറങ്ങാൻ
💬 Comments
View all comments