Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
അതേ സമയം.... മറ്റൊരിടത്ത്........ ഒരു വലിയ വീട്ടിൽ ........ഫൈവ് സ്റ്റാർ ഗാങ്ങിന്റെ സ്വന്തം വീട്.
അടുക്കളയിൽ ചിക്കൻ വറുത്തെടുക്കുന്ന അന്നമ്മയെ പിന്നിലൂടെ ചെന്ന് ഓരോരുത്തർ ആയി കെട്ടിപിടിച് കവിളിൽ മുത്തം നൽകി...
റിട്ടയേർട് പ്രൊഫസർ, സാമൂഹിക പ്രവർത്തക തുടങ്ങി കുറച്ചധികം പോർട്ട്ഫോലിയോസ് ഉണ്ട് അന്നമ്മ (അന്ന) യുടെ പേരിന് മുൻപ്. ഫൈവ് സ്റ്റാർ ഗാങ്ങിന്റെ, വഴികാട്ടിയും ഹൃദയവും ആയിരുന്നു അവർ. ഡോക്ടർ സിമിയുടെ മമ്മി.
ടെറസിൽ ഗ്ലാസുകൾ ഒന്നിച്ചു മുട്ടുന്ന ശബ്ദവും, അതേ സമയം " ചിയേഴ്‌സും " ഉയർന്നു.
ഓരോരോ കേസുകളും, രോഗികളും, കൂടെ നിൽക്കുന്നവരുടെ സ്വഭാവവും, അങ്ങിനെ ഓരോന്ന് പറഞ് അവർ സംസാരിക്കുകയായിരുന്നു.
" അല്ല മോളെ.....അബിൻ നാട്ടിൽ വരുന്നുണ്ടോ ".... വീണ ആണ് ചോദ്യം എടുത്തിട്ടത് ആൻസിയുടെ മുന്നിൽ .
ഒരു താല്പര്യം ഇല്ലാത്ത പോലെ ആൻസി പറഞ്ഞു : എനിക്ക് അറിയില്ല.............
അത് പറഞ് മുഖം ഉയർത്തി നോക്കിയ ആൻസി കണ്ടത് തന്നേ തന്നേ സൂക്ഷിച്ചു നോക്കുന്ന വീണയെ ആണ്....
ആൻസി : എന്താടീ?....
വീണ : അല്ല..... നിന്റെ മുഖം ഇങ്ങനെ സന്തോഷത്തോടെ.... അല്ലെങ്കിൽ ഇങ്ങനെ ഹാപ്പി ആയി കണ്ടിട്ട് കുറേ ആയി... അത് കൊണ്ട് ചോതിച്ചതാ....
ആൻസി ഒന്ന് ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ, ഗ്ലാസ് ചുണ്ടിലേക്ക് മുട്ടിച്ചു, ഒപ്പം ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി......
നിഷ തിരിച്ചും ആൻസിയെ അതേ പോലെ തന്നേ നോക്കി........
" മ്മ്മ്മ്മ്മ്മ്.....എന്താ മക്കളെ ഒരു രഹസ്യം .... എന്തോ ഉണ്ടല്ലോ "... സിമിയുടെ ശബ്ദം ആയിരുന്നു അത്..
ആൻസി ഒന്നും അറിയാത്ത പോലെ : എന്ത്?.......
സിമി വേഗം നിഷയുടെ മുഖത്തേക്ക് നോക്കി...
നിഷ വേഗം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ഉരുണ്ട് കളിച്ചു........ പക്ഷെ മുഖത്ത് എഴുതി വച്ചിരുന്നു എന്തോ തനിക്ക് അറിയാം എന്നുള്ളത്.......
" വാട്ട്........... എന്താടീ നിഷേ .....? "...... സിമി ഇത്തിരി ഉറക്കെ ആണ് ചോദിച്ചത്.
സിമിയെ നോക്കാതെ താഴെ നോക്കി നിഷ പറഞ്ഞു : എന്ത്...... എന്നോട് ആണോ..... ഇവളോട് ചോദിക്ക്...
സിമി..... ആശ ....
💬 Comments
View all comments