Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
സമയം അലറി : വാട്ട്................ ആരാ..... ആരാ ആള് ..........
ഉത്തരം പറയാൻ തന്നേ കൊണ്ട് ആവില്ല എന്ന പോലെ ആൻസി മുഖം കുനിച്ചു.
ഉടനടി അന്ന പറഞ്ഞു : അവളെ നിർബന്ധിക്കേണ്ട.... അവൾ എല്ലാം നിങ്ങളോട് പറയാറുള്ളതല്ലേ... സൊ... അവൾക്ക് പറയണം എന്നുണ്ടെങ്കിൽ അവൾ പറയും...
സൈകോളജി പ്രൊഫസർ ആയിരുന്ന അന്നമ്മ ആൻസിയുടെ മുഖഭാവങ്ങളും, ശരീര ഭാഷയും വീക്ഷിക്കുന്നുണ്ടായിരുന്നു.......
ആരും ഒന്നും ചോദിക്കുന്നില്ലെങ്കിലും, എന്തെങ്കിലും കിട്ടാതെ ആരും പിന്മാറാൻ പോവുന്നില്ല എന്ന് അറിയാവുന്ന ആൻസി പറഞ്ഞു :മെഡിക്കൽ റെപ് ആണ്...... പേരോ ഡീറ്റെയിൽസൊ ചോദിക്കരുത്....പറയില്ല.......
ഉടനടി വീണ അലറി പറഞ്ഞു : വാട്ട്.... നിനക്ക് വേറെ ആരെയും കിട്ടിയില്ലേ....
ആൻസി സംശയത്തോടെ വീണയെ തുറിച്ച് നോക്കി ചോദിച്ചു : സോറി?... അതെന്താ?...
വീണ : മെഡിക്കൽ റെപ്...... നിനക്ക് അറിഞ്ഞൂടെ...... അവർ ഒരു വലിയ ചെയ്നിന്റെ കണ്ണികൾ ആണ് എന്ന്.... ന്യൂസ് പുറത്ത് പോവാനും അത് പാട്ട് ആവാനും ഉള്ള ചാൻസ്... അത് നീ ചിന്തിക്കേണ്ടെ?...
അത് കേട്ട ആൻസിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പുഞ്ചിരി പിന്നേ ഒരു ചിരി ആയും പൊട്ടിച്ചിരി ആയും മാറി .....
ഇവൾക്കെന്താ വട്ടായോ എന്ന മട്ടിൽ ആയിരുന്നു ബാക്കി ഉള്ളവർ.
ചിരിയുടെ അവസാനം, ദൃഡമായ സ്വരത്തിൽ ആൻസി പറഞ്ഞു : വീണേ.... ശരിയാണ്.....ഞാനൊരുപാട് മാറി......... പക്ഷെ...... ആൻസി ആ പഴയ ആൻസി തന്നേ ആണ്..........അത്ര പൊട്ടി ആണ് ഞാൻ എന്ന് നീ കരുതുന്നുണ്ടോ?........
എല്ലാവരുടെയും കണ്ണുകൾ തിളങ്ങി....... ആ മറുപടി പറഞ്ഞത് അവൾ ആയിരുന്നു. ദി ബോൾഡ് ആൻഡ് ഡെയറിങ് ഗേൾ..... തങ്ങളുടെ സ്വന്തം അനു........
വീണ : ഡീറ്റെയിൽ ആയി പറയെടി......
ആൻസി ഗൗരവത്തിൽ പറഞ്ഞു : സോറി...... പറ്റില്ല....... അത് ഞാൻ അവന് കൊടുത്ത വാക്ക് ആണ്......
ഉടനടി അന്നമ്മയുടെ ചോദ്യം വന്നു : സൊ... ഈസ് ഹി മാരീഡ്?....
നിഷക്കും പുതിയ അറിവ് ആയത് കൊണ്ട് തന്നേ, നാൾവർ സങ്കം ഒരേ സമയം കണ്ണ് തുറിച്ചു കൊണ്ട് അലറി,: വാട്ട്...........
ഉത്തരം ആൻസിക്ക് കൊടുക്കേണ്ടി വന്നില്ല,
💬 Comments
View all comments