Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ചിരിച്ചു.........
" ഇവൾക്ക് വട്ടായെന്നാ തോന്നുന്നേ ".... വീണ ആണ് പറഞ്ഞത്
ചിരി നിർത്തിയ ശേഷം ആൻസി പറഞ്ഞു : അവനെ ഭീകരൻ എന്ന് വിളിച്ചപ്പോൾ ചിരിച്ചതാടീ..... പാവം ആണ് അവൻ. പാവം പിടിച്ച ഒരുത്തൻ......
അവർ പരസ്പരം നോക്കി... അതിശയത്തോടെ.... ആരാണ് ഇങ്ങനെ ഒരുവൻ എന്ന ആകാംക്ഷയോടെ......
ആശ നിഷയോട് ചോദിച്ചു : അവന്റെ പേര് എങ്കിലും?..
നിഷ ആൻസിയെ നോക്കിയ ശേഷം : പേരറിയാം... പക്ഷെ ഞാൻ പറയില്ല... അത് അനുവിന്റെ ചോയ്സ് ആണ്... അന്നമ്മ പറഞ്ഞ പോലെ.....
അന്ന : സൊ.... അനു.... ആ ചാപ്റ്റർ അവസാനിച്ചോ അതോ?..
ആൻസി ഒന്ന് ചിന്തിച്ച ശേഷം : അറിയില്ല... ഐ ലൈക് ടു ക്യാരി ഓൺ... പക്ഷെ അവൻ... എനിക്ക് തോന്നുന്നില്ല.......
കൂടുതൽ ഒന്നും ആൻസിയിൽ നിന്നും ആർക്കും കിട്ടാത്തത് കൊണ്ട് തന്നേ, ആ വിഷയം അവിടെ തീർന്നു...
ടെറസിൽ നിന്ന് കൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ആൻസിയുടെ അരികെ വന്ന് അന്നമ്മ പറഞ്ഞു : അനൂ....... നിങ്ങൾ രണ്ടു പെരും ചെയ്തത് ഒരു രീതിയിൽ പറഞ്ഞാൽ ചീറ്റിങ്ങ് ആണ്.... അവന് മാത്രം ആയി പ്രത്യേകത ഒന്നും ഇല്ല. ചീറ്റിങ്ങ് എന്ന് പറയുന്നത്, ചോയ്സ് ആണ് അല്ലാതെ, അയ്യോ പറ്റിപ്പോയി എന്ന് പറയാൻ പറ്റുന്ന ഒന്നല്ല.....അതേത് അവസ്ഥയിൽ ആയാലും ശരി.
ആൻസി ആകാംക്ഷയോടെ അന്നയെ നോക്കി....
അന്ന : സൊ.... ഞാൻ പറഞ്ഞു വന്നത്... അവനോട് പാവം തോന്നേണ്ട ആവശ്യം ഇല്ല..... ഞാൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായോ?....
ഇല്ല എന്ന പോലെ ആൻസി അന്നയെ തന്നേ നോക്കി നിന്നു....
അന്ന : നിന്നെ അങ്ങനങ്ങു മറക്കാൻ പറ്റുമോ അവന് . പിന്നെ കുറ്റബോധം... അത് ഒരുവട്ടമേ ഉണ്ടാവൂ... രണ്ടും മൂന്നും ആയാൽ പിന്നെ അത് നോർമൽ ആവും.... മനസ്സിലായോ...
ആൻസി ഒന്ന് ചിന്തിച്, നിഗൂഢമായ ഒരു ചിരി ചിരിച്ചു....
.....................................................................
അന്ന പറഞ്ഞ പോലെ, അങ്ങിനങ്ങു എല്ലാം മറക്കാൻ ഹരിക്കും കഴിഞ്ഞില്ല.
ഇൻസൈട് ചെയ്ത്, ഡോക്ടർ ആൻസിയുടെ മുന്നിൽ എത്തിയ ഹരിക്ക്, അവളുടെ മുഖം
💬 Comments
View all comments