Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
തിരിഞ്ഞ് കൊണ്ട് പറഞ്ഞു : യപ്പ്... മൈ മമ്മി....
വീടിനുള്ളിൽ ആൽക്കൂട്ടത്തിനിടയിലൂടെ ഹരി സിമിക്ക് പിന്നാലെ കോണി കയറി മുകളിലെ നിലയിൽ എത്തി.....
വയലറ്റ് നിറത്തിലുള്ള, സിംഗിൾ പീസ് ഡ്രെസ്സിൽ, മേക്കപ്പ് ഒക്കെ ഇട്ട്, മുടി പിന്നിൽ റൗണ്ടിൽ ആക്കി കുത്തി, തൂങ്ങി കിടക്കുന്ന ഡയമണ്ട് കമ്മലുകൾ ഇട്ട് ഒരുകൂട്ടം പെണ്ണുങ്ങളുടെ കൂടെ നിൽക്കുന്ന ആൻസിയെ കണ്ടതും ഹരി ഒന്ന് നിന്നു.
താഴേക്കും മേലേക്കും, നോക്കുന്നതിനിടയിൽ തന്നേ തന്നേ ഒരു ഭാവവും ഇല്ലാതെ നോക്കി നിൽക്കുന്ന ആൻസിയെ ഹരി ഇടം കണ്ണിട്ട് നോക്കി...
അധികം നിന്ന് കഷ്ടപ്പെടുന്നതിനു മുൻപ് ഹരി സിമിയുടെ ശബ്ദം കേട്ടു : മമ്മി... ഇത് ഹരി... മെഡിക്കൽ റെപ് ആണ്...മൈ ഫ്രണ്ട്.......
വില കൂടിയ ഒരു സാരിയിൽ, ബോബ് കട്ട് ചെയ്ത വെളുത്ത മുടിയും, വട്ടത്തിലുള്ള ഗ്ലാസും വച്ച് ഒരു പുഞ്ചിരിയോടെ തന്നേ നോക്കുന്ന അന്നയെ നോക്കി ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു " ഹാപ്പി ബർത്ഡേ മാം "....
ഇത് ഹരി... മെഡിക്കൽ റെപ്.... എന്ന് പറഞ്ഞ നേരം ചില കണ്ണുകൾ തന്റെ നേർക്ക് തിരിഞ്ഞത് ഹരി കണ്ടില്ല....
ഹരി വിടർന്ന മുഖവുമായി പറഞ്ഞു : മാമിന്റെ ഒന്ന് രണ്ട് കോൺഫറൻസ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. പിന്നെ ബുക്‌സും വായിച്ചിട്ടുണ്ട്...
അന്ന കണ്ണ് വിടർത്തി കൊണ്ട് പറഞ്ഞു : ഓ... ഗ്രേറ്റ്... ഹരി ഇരിക്കൂ.. നമുക്ക് സംസാരിക്കാട്ടോ എന്ന് പറഞ്ഞു കൊണ്ട് അന്ന നടന്ന് പോയി..
റൂഫ് ടോപ്പിൽ കുറച്ചു പേര് നിൽക്കുന്നുണ്ട് എങ്കിലും, വിദൂരതയിലേക്ക് നോക്കി " താൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത് " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം ഹരി കേൾക്കുന്നത്...
തിരിഞ്ഞു നിന്ന ഹരി കണ്ടത് കയ്യിൽ രണ്ട് ഗ്ലാസ് പിടിച്ചു തന്നേ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..
ഒരു ഗ്ലാസ് ഹരിക്ക് നേരെ നീട്ടിയപ്പോൾ, ഹരി അൽപം മടിച്ചെങ്കിലും ഗ്ലാസ് വാങ്ങി....
ആൻസിയെ ഇടം കണ്ണിട്ട് അടി മുടി നോക്കി, ഹരി പതിയെ പറഞ്ഞു : സൂപ്പർ ആയിട്ടുണ്ട് ഡോക്ടറെ....
💬 Comments
View all comments