Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
അമ്മ നേരെ ആ പേര് എടുത്തിടും, അതോടെ അച്ഛന്റെ വാ അടയും..... സുധ എന്നായിരുന്നു പേര്......
എല്ലാവരും ഒരു പുഞ്ചിരിയോടെ അത് കേട്ടിരുന്നു...
അന്ന പിന്നിലേക്ക് ചാരി, കണ്ണട എടുത്ത് തുടച്ചു പറഞ്ഞു : ശരിയാണ്... ഐ മിസ്സ് ഹിം... ഇവളുടെ പപ്പയെ ... അല്ല അച്ഛനെ..... എന്നെ ലോകം എന്താണ്... എങ്ങിനെ ഒക്കെ ലോകത്തെ കാണാം എന്നൊക്കെ അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.
എല്ലാവരും ഷോക്ക് ഏറ്റ പോലെ ഇരുന്നു അത് കേട്ടിട്ട്.... അവരാരും കെട്ടിട്ടില്ലാത്ത കഥ ആദ്യമായി അന്നയിൽ നിന്നും കേട്ടപ്പോൾ.
അന്ന ഒന്ന് നിർത്തി തുടർന്നു : എനിക്കറിയാം, മോഹിക്കാൻ പാടില്ലാത്തതായിരുന്നു എന്ന്.. മാരീഡ് ആയിരുന്നു അദ്ദേഹം..... ഉള്ളിൽ ഇവൾ വളർന്നപ്പോൾ, അയാൾ പറഞ്ഞു, നമുക്കിത് കളയാം എന്ന്........ ഞാൻ സമ്മതിച്ചില്ല.......... ഞാൻ പ്രസവിച്ചു..... വളർത്തി... ഒറ്റക്ക്....... അദ്ദേഹത്തിന് കൊടുത്ത വാക്ക്,,, ഒരാൾ പോലും അറിയില്ല അദ്ദേഹത്തെ കുറിച്..... ഇവൾ പോലും..... അത് അദ്ദേഹത്തിന് കൊടുത്ത വാക്കാണ്.......അത് മരണം വരെ എനിക്ക് സൂക്ഷിച്ചേ പറ്റൂ........
ഫൈവ് സ്റ്റാർ ഗാങ് കേൾക്കാത്ത കഥ.... ഒന്നിനേം കൂസാത്ത.. ഒന്നിനേം പേടിക്കാത്ത തങ്ങളുടെ മെന്ററുടെ കഥ.......
അന്നയുടെ കണ്ണുകൾ നിറയുന്നുണ്ടോ എന്ന് തോന്നി അവർക്ക്...
സിമി എഴുന്നേറ്റ് അന്നയുടെ അടുത്തെത്തി, കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു : മമ്മി ആയും പപ്പാ അയ്യും എന്റെ മമ്മ ഉണ്ടാർന്നില്ലേ... ഇനി അങ്ങോട്ടും അത് മതി എനിക്ക്...
അന്ന : എന്റെ കാല ശേഷം നിനക്ക് ആരാ ഉള്ളത്....
സിമി പറഞ്ഞു : മമ്മ എന്നെ വളർത്തിയ പോലെ, ഒരാളെ ഞാൻ വളർത്തും വേണ്ടി വന്നാൽ.......
" ഇവൾക്ക് ഞങ്ങൾ ഇല്ലേ, അന്നമ്മോ ".... ഫൈവ് സ്റ്റാർസ് ഒന്നിച്ചു അന്നയെ പൊതിഞ്ഞു....
ഹരി ഒരു പുഞ്ചിരിയോടെ അത് കണ്ടിരുന്നു..... തനിക്ക് ഇങ്ങനെ ഒരു കൂട്ടം ഫ്രണ്ട്‌സ് ഇല്ലല്ലോ എന്നൊരു അസൂയയും മനസ്സിൽ മുള പൊട്ടി....
ഉള്ളിൽ ചെന്ന മൂന്നെണ്ണത്തിന്റെ മൂഡിൽ ഇരിക്കുന്ന ഹരിയുടെ മുഖം പിടിച്ചു കൊണ്ട്, അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ച് വിട്ട് സിമി പറഞ്ഞു : താങ്ക്സ്......
💬 Comments
View all comments