Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ഇറ്റ്...........
ഹരിയും അന്നയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ, ആൻസി ഒഴികെ ഉള്ളവർ ഒന്നും മനസ്സിലാവാതെ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖത്തേക്ക് സംശയത്തോടെ നോക്കി...
ആൻസിയുടെ കണ്ണുകൾ അവന്റെ ചിരിച്ച മുഖത്ത് മാത്രം ആയിരുന്നു.
ഹരി പെട്ടെന്നു എഴുന്നേറ്റ് പറഞ്ഞു : സമയം ഒരുപാട് ആയി.... കഴിക്കാം.....
എന്നാൽ നമുക്കും കഴിക്കാം... സിമി എല്ലാവരെയും നോക്കി പറഞ്ഞു...
ആൻസിയിൽ നിന്നും മാറി നിന്നാണ് ഹരി കഴിച്ചത്....... എന്തുകൊണ്ടോ, അതാണ് ഉചിതം എന്ന് തോന്നി അവന് ....
ഭക്ഷണം കഴിച്ച് ഹരി ഇറങ്ങാൻ റെഡി ആയി അന്നയോട് പറഞ്ഞു : ഇങ്ങട് വരാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടെൻഷൻ കാരണം, ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നിട്ടില്ല......
അന്ന : ഇപ്പോൾ ടെൻഷൻ മാറിയോ?..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : മാറി....... എന്റെ അച്ഛന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിയെ കാണാൻ പറ്റി, ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാൻ പറ്റി..... ഐ ആം ഹാപ്പി.....
അന്ന എഴുന്നേറ്റ് നിന്ന് ഹരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഈ മാം വിളി ഒഴിവാക്കാം... അന്ന എന്ന് വിളിച്ചാൽ മതി.....
റെസ്‌പെക്ട് ഇല്ലാതെ പേര് വിളിച്ചാൽ തള്ളക്ക് വിളിക്കുന്ന അന്നമ്മ ഹരിയോട് അന്ന എന്ന് വിളിച്ചാൽ മതി എന്ന് പറയുന്നത് കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.....
അന്ന തുടർന്നു :ഈ വഴി വരുമ്പോൾ അല്ല, സമയം കിട്ടിയാൽ ഹരി ഇങ്ങോട്ട് വരണം. എന്റെ ലോകത്തിന്റെ ( മുറി ) വാതിൽ ഹരിക്ക് വേണ്ടി എപ്പോഴും തുറന്ന് കിടപ്പുണ്ടാവും...
ഹരിയുടെ കൈ പിടിച്ച് നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ... സത്യം പറയാം... നീ ഇവിടെ വന്നതും, നിന്നെ കണ്ടതും, നിന്നോട് സംസാരിച്ചതും ആണ് ഇന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം....
ഹരി സന്തോഷത്തോടെ അന്നയെ പതിയെ കെട്ടി പിടിച്ചു പറഞ്ഞു : വരും... ഉറപ്പായും വരും..........
എല്ലാവരോടും ഉള്ള ബൈ... ഒരു ചിരിയിലൂടെ പറയാതെ പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു..
ഹരിക്ക് പിന്നാലെ, അവനെ യാത്ര
💬 Comments
View all comments