0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 4959

: മാം ചോദിച്ച ഡാറ്റാ....

അത് കേട്ടതും, സേറയുടെ മുഖത്ത് ദേഷ്യം നിറയുന്നത് ഹരി കണ്ടു....

സേറ തന്റെ തലയിൽ കൈ വച്ചു കൊണ്ട് പറഞു : എന്റെ ഹരീ.... തനിക്ക് അത് സോഫ്റ്റ്‌ ആയി വാങ്ങിയാൽ മതിയായിരുന്നില്ലേ... ഇത്ര പേപ്പർ വേസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ?....

" അല്ല അത്... " ഹരിക്ക് ഉത്തരം മുട്ടി..

" ഫക്ക് "..... എന്ന് പറഞ്ഞു കൊണ്ട്, തന്റെ ലാപ് തുറന്ന് പ്രോഗ്രാം തുറന്ന് ഹരിക്ക് നേരെ നീട്ടി അവൾ പറഞ്ഞു : ഇതിലുള്ള ഫോർമാറ്റിൽ ആ ഡാറ്റാ മൊത്തം വേണം.......

ഹരി പതിയെ പറഞ്ഞു : ഓകെ മാം....

ഉച്ചക്ക് കിട്ടിയ ഗ്യാപ്പിൽ ഹരി താൻ കേട്ട കാര്യങ്ങൾ ജെറിനോട്‌ ചോർത്തികൊടുത്ത ശേഷം പറഞ്ഞു : ഇങ്ങനെ അയാൾ ശരിയാവില്ല.... മുഖത്തു നോക്കി തെറി വിളിച്ചില്ലെങ്കിലും, അത് തെറി തന്നേ ആയിരുന്നു.....

ജെറിൻ : മ്മ്മ്മ്... ഇപ്രാവശ്യം ഒന്ന് ക്ഷമിയെടാ... നീ അറിഞ്ഞ കാര്യം ഒന്ന് ചിന്തിച്ചു നോക്ക്‌.. നമ്മുടെ ഓഫീസിലെ അയ്യോ പാപികളുടെ കാര്യം ആണ്.. നിനക്ക് പകരം വേറെ ആരെ നിർത്തിയാലും ഞാൻ പിന്നെ കണ്ണ് കെട്ടിയ അവസ്ഥയിൽ ആവും. അതല്ലെടാ... പ്ലീസ്....

ഹരി ഒന്ന് ചിന്തിച്ച ശേഷം : മ്മ്മ്മ് ശരി ശരി.....

ജെറിൻ കുറച്ചു ഉപദേശങ്ങൾ കൂടെ ഹരിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു : എന്തായാലും അവൾ നിന്റെ അയൽവാസി ആയി വന്നു, എന്നാൽ ഒന്ന് സോപ്പിട്ട് കയ്യിൽ എടുക്കാൻ നോക്കടാ... കൂടുതൽ അറിഞ്ഞാലോ എന്തെങ്കിലും...

ഹരി : അയ്യോ... എന്നെ വിട്ടേക്ക് അച്ചായോ... ഉള്ള ജോലി വച്ച് ഞാൻ ജീവിച്ചു പൊയ്ക്കോട്ടേ...

ഹരി അത്രയും പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പറഞ്ഞു : ലാപ്...പണി കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ആണ് ഓർഡർ... ഞാൻ ചെല്ലട്ടെ... വീട്ടിൽ കൊച്ചിനേം കളിപ്പിച്ചിരിക്കേണ്ട ഞാൻ ആണ്....

ജെറിൻ ഹരിയെ നോക്കി ചിരിച്ചു....

വൈകീട്ട് ആറ് മണിയായി ഹരി പണി കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ... വീട്ടിൽ എത്തുമ്പോൾ ആറെ മുക്കാലും.

വീട്ടിൽ എത്തിയ ഹരിയോട് രേവതി പറഞ്ഞു

💬 Comments

View all comments