Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
എനിക്ക് ഉള്ള ചാൻസ് ... കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ പ്രിപേർ ചെയ്യാൻ സമയം കിട്ടും..
ഹരി : അത് ഞാൻ ഏറ്റു, പക്ഷെ ഫുള്ളായി കിട്ടുമോ എന്നാ ഡൌട്ട്... ഇപ്പോൾ കണ്ടില്ലേ, നമ്മുടെ മൊത്തം ടീമിനെയും ഓരോരുത്തരായി ഓഫീസിൽ വിളിച്ചു വരുത്തി പേർസണൽ ആയി സംസാരിക്കുന്നത്...
ജെറിൻ : മ്മ്മ്മ്.... എനിക്ക് ഉറപ്പാണ്, വ്യക്തമായ പ്ലാനോട് കൂടെ ആണ് ഇങ്ങോട്ടേക്ക് ഉള്ള അവളുടെ വരവ്...
......................................................................
ദിവസങ്ങൾ മുന്നോട്ട് പോയി............
.......................................................................
അന്നത്തെ സംഭവിത്തിനു ശേഷം തന്നേ മാറ്റണം എന്ന് പറഞ്ഞു കൊണ്ട് ഹരിക്ക് പിന്നെ ജെറിനെ കാണേണ്ടി വന്നില്ല.
ഓഫീസിൽ സൈറയുടെ ചിരിച്ച മുഖവും, തന്നോട് മയത്തിൽ പെരുമാറാൻ തുടങ്ങിയതും, സൈറ തരുന്ന ജോലി തന്നേ കൊണ്ട് ആവുന്ന വേഗത്തിൽ ചെയ്ത് തീർക്കാൻ അവൻ ശ്രമിച്ചു.
അയൽവാസി എന്നതിനപ്പുറം, തന്റെ ഭർത്താവിന്റെ ബോസ് എന്ന ഒരു ജാടയും തന്നോട് കാണിക്കാത്ത, ഒരു കൂട്ടുകാരിയെ, അനിയത്തിയെ പോലെ പെരുമാറുന്ന സൈറയുമായി, രേവതിയും നന്നായി അടുത്തു കൊണ്ടിരുന്നു....
ഏത് നേരവും ഉള്ള ചേച്ചിയെ പറ്റിയുള്ള പറച്ചിൽ കാരണം, ഹരിക്ക് രേവതിയോട് പറയേണ്ടി വന്നു " അന്റെ ഒരു ചേച്ചി ".........
രേവതിയോട് തന്നേ ഒറ്റി കൊടുക്കാത്തതിന്റെ നന്ദി കൂടെ ഹരിക്ക് സൈറയോട് ഉണ്ട് ....
കാരണം....." ജെറിനുമായി വീക്കെൻഡ് കള്ളടി കഴിഞ്ഞു വീട്ടിൽ എത്തിയ അന്ന്, രേവതിയോടൊപ്പം സൈറയും ഉണ്ടായിരുന്നു.........
" അല്ല ഹരീ... രേവതി പറഞ്ഞത് ഹരി ബിയർ മാത്രമേ കഴിക്കൂ എന്നാണല്ലോ.. പക്ഷെ മണം ബിയറിന്റെ അല്ലല്ലോ ".... രേവതി മാറിയ തക്കത്തിൽ സൈറ കള്ള നോട്ടത്തോടെ പതിയെ ആണ് ഹരിയോട് ചോദിച്ചത്...
ഹരി തന്റെ കൈ കൊണ്ട് വാ പൊത്തി കെഞ്ചി : പ്ലീസ് മാം... അവൾക്ക് അറിയില്ല.....
സൈറ പുഞ്ചിരിയോടെ പറഞ്ഞു : ഓകെ... ഓകെ.... ഞാൻ ആയി നിങ്ങളുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്നില്ല.....
ഹരി നന്ദിയോടെ പുഞ്ചിരിച്ചു അവളോട്.................
......................................................................
പുറത്ത് കറങ്ങാനും, ബ്യൂട്ടി പാർലറിൽ പോവാനും, ഷോപ്പിംഗിന് പോവാനും എല്ലാം സൈറ രേവതിയെ കൂടെ കൂട്ടി തുടങ്ങി.
അങ്ങിനെ ഒരു ശനി
💬 Comments
View all comments