Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഉള്ളപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് ആയി ആയിരുന്നു. ഉമ്മ മരിച്ച ശേഷം.... പിന്നെ എന്റെ എല്ലാം....എല്ലാം....ആയി ആയി മാറി.....
ഹരിക്ക് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സൈറയുടെ മുഖം ശരിക്ക് വീക്ഷിച്ച ഹരിക്ക് ചോദിക്കാൻ തോന്നിയില്ല... ഗൗരവം ഇല്ലെങ്കിലും പഴയ ഓർമ്മകളിലേക്ക് കടക്കാൻ ഇഷ്ട്ടപ്പെടാത്ത പോലെ .....
തൊട്ടടുത്തായി ഉള്ള മുറിയിൽ നിന്നും, ഹെയർ ബ്ലോവറിന്റെ ശബ്ദം ഇടക്കിടക്ക് കേൾക്കുന്നതിനിടയിൽ, സൈറ ഹരിയോട് ഭാവിയിൽ കമ്പനിയിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരുന്നു.
റൂമിൽ നിന്നും പുറത്തിറങ്ങി വന്ന രേവതിയെ കണ്ട്, ഹരി കണ്ണിമ ചിമ്മാതെ, യന്ത്രികമായി പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു....
മനോഹരമായി മുഖത്ത് ടച്ച് അപ്പ് ചെയ്ത് , ചുണ്ടിൽ ലിപ് ഗ്ലോ തേച്, മുടി പ്രത്യേക രീതിയിൽ പിന്നിലേക്ക് മെടഞ്ഞു കൊണ്ട് വട്ടത്തിൽ ചുരുട്ടി കുത്തി, നാണത്തോടെ ഹരിയെ നോക്കുന്ന അവളുടെ അടുത്തേക്ക് ഓരോ കാലടിയും വച്ച് ഹരി നടന്നടുത്തു....
തന്റെ പെണ്ണിനെ കൺ നിറയെ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് സൈറയുടെ ചോദ്യം വരുന്നത് : എന്താ ഹരീ... ഇത്ര ലുക്കിൽ രേവതിയെ മുന്നേ കണ്ടിട്ടില്ല അല്ലെ........
ഹരിയെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ചോദ്യം ആയിരുന്നു അത്....
ഹരി സൈറയെ നോക്കി പുഞ്ചിരിച്ചു.....
ഹരിയുടെ നോട്ടത്തിൽ നിന്നും, ഒരുപക്ഷെ തങ്ങൾ വീട്ടിൽ ആയിരുന്നേൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് ഊഹിച്ച രേവതി നാണത്തോടെ പുഞ്ചിരിച്ചു....
സൈറ : എന്നാൽ ഇറങ്ങാം?...
ഹരി : ഇറങ്ങാം മാം..
സൈറ ഒന്ന് ചിന്തിച്ച ശേഷം : ആദിയെ ആയി നോക്കിക്കൊള്ളും. അവന് എന്തായാലും പുറത്ത് നിന്ന് കഴിക്കാറായിട്ടില്ലലോ....
ഹരിയുടെയോ രേവതിയുടെയോ ഉത്തരത്തിനു കാത്ത് നിൽക്കാതെ, ആയി ഓടി വന്ന് ആദിയെ കയ്യിൽ എടുത്തു.
ആയി എടുത്തതും, ആദിയുടെ കുഞ്ഞു മുഖത്ത് നല്ലൊരു പുഞ്ചിരി വിടരുന്നത് ഹരിയും രേവതിയും കണ്ടു.
ഹരിയും രേവതിയും മുഖത്തോട് മുഖം നോക്കി, അതിൽ ഉണ്ടായിരുന്നു അവരുടെ ഉത്തരം....
കാറിൽ യാത്ര ചെയ്യുമ്പോൾ രേവതി സൈറയോട് ചോദിച്ചു : ചേച്ചി പറഞ്ഞ പോലെ ഷേപ്പ് ആക്കാൻ എന്താ ചെയ്യേണ്ടത്?......
സൈറ ഒന്ന് ചിന്തിച്ച
💬 Comments
View all comments