0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5033

സ്ഥലം.... വലിയ ഡാൻസ് ഫ്ലോർ...ഒരു സൈഡിൽ ഇരിക്കാൻ ആയുള്ള ടേബിളുകളും ചെയറുകളും... നടുവിൽ ഡാൻസ് ഫ്ലോർ.....ഒരു സൈഡിൽ വില കൂടിയ വിദേശ മദ്യങ്ങളുടെ കമനീയ ശേഖരം.....

ഉറക്കെ ഉള്ള ഇംഗ്ലീഷ് പാട്ടിന് മേലെ ഹരി ശബ്ദം ഉയർത്തി ചോദിച്ചു : എന്താടീ പെണ്ണെ......

രേവതി ഏതോ പുതിയ ദുനിയാവിൽ എത്തിയ പോലെ ആയിരുന്നു... അവൾ പതിയെ പറഞ്ഞു : അപ്പോൾ ഇതാണല്ലേ പബ്ബ്.......

ഹരി ഒന്നൂടെ ഫുൾ സെറ്റ് അപ് നോക്കി... ഒരു മൂലയിൽ ആയി ഉള്ള ചെറിയ പൂൾ വരെ നോക്കി അവൻ പറഞ്ഞു : അല്ലടി.. ക്ലബ്‌........ പക്ഷെ രണ്ടും ഒന്ന് തന്നേ........ പബ്ബിൽ ഇത്ര സെറ്റപ്പ് ഉണ്ടാവില്ല......

ഹരിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന സൈറ പതിയെ രേവതി കേൾക്കാത്ത രീതിയിൽ ചോദിച്ചു : കഴിക്കുന്നോ?..

ഹരി ഉടൻ തന്നേ തല ആട്ടി " വേണ്ട " എന്ന രീതിയിൽ........

സൈറ കൈ ഉയർത്തി........... സിഗ്നൽ കാണിച്ചു...

ബിയറർ വരുന്നതിനു മുൻപ് സൈറ ഹരിയുടെ ചെവിയിൽ ചോദിച്ചു : ഹരി വണ്ടി ഓടിക്കില്ലേ.... ഞാൻ കഴിക്കാൻ പോവാണ്.......

ഹരി ഒരു പുഞ്ചിരിയോടെ ഓടിക്കാം എന്ന അർത്ഥത്തിൽ തല ആട്ടി....

സൈറ പതിയെ വീണ്ടും ഹരിയുടെ ചെവിയിൽ ചോദിച്ചു : രേവതിക്ക്‌ കൊടുക്കണോ ?...

ഹരിയുടെ തോളിൽ തല ചായ്ച്ചു കൊണ്ട്, നടുവിൽ തുള്ളി ചാടി ഡാൻസ് കളിക്കുന്ന ആൺ പെൺ കൂട്ടത്തിലേക്ക് കണ്ണ് നട്ട് കൊണ്ട്, കാലിൽ പാട്ടിനു തല പിടിച്ച് ഇരുന്നിരുന്ന രേവതി അത് കേട്ടില്ല.....

" വേണോ.... വേണ്ടയോ"... ഹരി മനസ്സിൽ ചോദിച്ചപ്പോൾ, ചെറിയ കുസൃതി ഉണർന്നു.....

അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ കൊണ്ട് " ഓക്കേ... അല്ലെങ്കിൽ കൊടുത്തോളാൻ " പറഞ്ഞു......

സൈറയും പുഞ്ചിരിച്ചു......

അടുത്ത് വന്ന ബിയററിനോട് ചെവിയിൽ കുറച്ചു നീളത്തിൽ നിർദേശങ്ങൾ നൽകി സൈറ....

" മോഹിതോ... പിനാ കോളാടാ" ഈ രണ്ടു വാക്കുകളും, ഉണ്ടാക്കേണ്ട നിർദേശങ്ങളും ആയിരുന്നു അത്...

മോഹിതോ ടി വിയിൽ മാത്രം കണ്ടിട്ടുണ്ട് ഹരി, രണ്ടാമത്തെ സാധനം ആദ്യമായി ആണ് ഹരി കേൾക്കുന്നത്....

ഒരുവട്ടം

💬 Comments

View all comments