Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
: ആരാ വരുന്നേ വാടകക്ക്... വല്ലതും അറിഞ്ഞോ?.......
രേവതി : ആരോട് ചോദിക്കാൻ... ആ ബ്രോക്കറോടോ?....... അയാളുടെ നോട്ടം അത്ര ശരിയല്ല......
ഹൗസിങ് കോളനിയിൽ ഒരാളുടെ കൂടെ നോട്ടം ശരിയല്ല എന്ന് പറഞ്ഞു രേവതി എണ്ണം കൂട്ടിയപ്പോൾ, കൂടുതൽ ഒന്നും പറയാൻ സമയം ഇല്ലാത്തത് കൊണ്ട് ഹരി വണ്ടി എടുത്തു ഓഫീസിലേക്ക് വിട്ടു...........
ഓഫീസിൽ, ഓരോരോ ഏരിയകളും ആ ഏരിയയിലെ ഹോസ്പിറ്റലുകളും, ഏരിയ പ്രകാരം ഡീറ്റൈൽ ആയിട്ടുള്ള മെഡിക്കൽ റെപ്പുകളും അവരുടെ സൂപ്പർ വൈസർമാരുടെ ഡീറ്റൈൽസും എല്ലാം ഹരി സൈറക്ക് പറഞ്ഞു കൊടുത്തു.
അതു മാത്രം മതിയായിരുന്നില്ല സൈറക്ക്. സൈറക്ക്, സൈറ ചോദിച്ച വിവരങ്ങൾക്ക് വേണ്ടി ഹരിക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടി വന്നു അവന് .
ഫീൽഡിലേക്ക് പുറപ്പെട്ട ഹരിയോടൊപ്പം, അല്ല സൈറയുടെ കാറിൽ ആയിരുന്നു ഹരിയുടെ യാത്ര.
തന്നേ അറിയുന്ന, തന്റെ അതേ ഫീൽഡിൽ, വേറെ കമ്പനിയിൽ ഉള്ളവന്മാര് അടക്കം......പതിവില്ലാതെ കമ്പനി അടിക്കാൻ വന്നു അവന്റെ അടുത്തേക്ക് ആ ദിവസം....
ഉദ്ദേശം ഒന്ന് തന്നേ.... ആരാണ് കൂടെ ഉള്ള ഹോട്ടി എന്ന ചോദ്യത്തിനുത്തരം ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്.....
ഡോക്ടർമാരെ കാണുന്നതിനൊപ്പം, സൈറയെ കൂടെ പരിചയപ്പെടുത്തി കൊടുത്തു ഹരി. കുറച്ചു ദിവസങ്ങൾ, ഹരി പോകുന്ന ഏരിയയിൽ എല്ലാം സൈറയും ഉണ്ടായിരുന്നു കൂടെ തന്നേ .........
ആൺ പെൺ വ്യത്യാസം ഇല്ലാതെ അവരുടെ കണ്ണുകൾ ആ ദിവസം സൈറയിൽ തന്നേ ആണെന്ന് ഹരി പെട്ടെന്ന് തന്നേ തിരിച്ചറിഞ്ഞു......
......................................................................
കുളിച്ചു റെഡി ആയി, ഉറങ്ങുകയായിരുന്ന ആദിയെ ഉമ്മ വച്ച്, ഹെൽമെറ്റ് എടുത്ത് പുറത്തിറങ്ങാൻ നേരം ആണ് പുറത്ത് രേവതിയുടെ സംസാരം കേൾക്കുന്നത്..........
സാധാരണ പോലെ തന്നെ പുറത്തിറങ്ങിയ ഹരി, ഷോക്ക് അടിച്ച പോലെ ബ്രേക്ക് ഇട്ട് നിന്നു........
ശരീരത്തോട് ഒട്ടി കിടക്കുന്ന, ബ്ലാക്ക് കളർ വർക്ക് ഔട്ട് ഡ്രെസ്സിൽ, , തലമുടി പിന്നിലേക്ക് ഇട്ട്, നെറ്റിയിൽ മുടിക്ക് താഴെ ആയി ഹെയർ ബാൻഡ് ഇട്ട സ്ത്രീയെ അല്ലെങ്കിൽ തന്റെ പുതിയ അയൽക്കാരിയെ നോക്കി അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന തന്റെ ഭർത്താവിന്റെ തുടയിൽ ഒരു പിച്ചു കൊടുത്താണ് രേവതി പറഞ്ഞത് : ഹരീ....... ഇതാണ്........
മുഴുവൻ ആക്കേണ്ടി വന്നില്ല രേവതിക്ക്.. ഹരി ഉടനെ പറഞ്ഞു : മാം..... എന്താ ഇവിടെ.... മാം ആണോ വാടകക്ക്...... ഗുഡ്മോർണിംഗ്.......
ഹരിയെ പോലെ തന്നേ അന്തം വിട്ട് കണ്ണ് തുറുപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു : ഹരീ...........
💬 Comments
View all comments