0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 4943

ഇത് ഹരിയുടെ വീട് ആണോ?..

ഹരി : അതേ.....അല്ല..... അതായത് റെന്റിനാണ് മാം...... ഇത് എന്റെ വൈഫ്‌ രേവതി....

ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു നിന്ന രേവതിയോട് ഹരി പറഞ്ഞു : എടീ ഇതാണ് സൈറ മാം.... ഓഫീസിൽ പുതിയ..... എന്റെ ബോസ്.......

രേവതിയും അന്തം വിട്ടു അത് കേട്ടിട്ട് : അയ്യോ.... അതെയോ.....

സൈറ രേവതിയെ നോക്കി പുഞ്ചിരിച്ചു വീടിനു മുന്നിലെ ഗാർഡനിൽ ഉള്ള പൂക്കൾ നോക്കി രേവതിയോട് പറഞ്ഞു : രേവതി എന്നെ ഒന്ന് ഹെൽപ് ചെയ്യണം കേട്ടോ... ഇതേ പോലെ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ..

രേവതി ഹരിയെ നോക്കി.... ഹരി തിരിച്ചും...

രേവതി : അതിനെന്താ മാടം .... ചെയ്യാം..

സൈറ തന്റെ വെളുത്ത പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് രേവതിയെ നോക്കി പറഞ്ഞു : രേവതി എന്നെ മാടം ഒന്നും വിളിക്കണ്ട... സൈറ എന്ന് വിളിച്ചാൽ മതി......മാം എന്ന് ഹരി വിളിച്ചോളും.....

രേവതി ഹരിയെ നോക്കി.......... ഹരി തിരിച്ചും.......

സൈറ ഹരിയെ നോക്കി : ഹരി ഓഫീസിലേക്ക് അല്ലെ...ഇന്ന് ഫീൽഡ് ഇല്ലല്ലോ....... ഇന്ന് കുറച്ച് അധിക നേരം ഇരിക്കേണ്ടി വരും... ലാസ്റ്റ് ഒരു വർഷത്തെ ഡാറ്റാ എടുക്കാൻ ഉണ്ട്...

ഹരി : ഓകെ മാം.....

സൈറ രേവതിയെ നോക്കി നന്നായി പുഞ്ചിരിച്ചു കൊണ്ട്, ഗാർഡനിലെ പൂക്കൾ എല്ലാം ഒന്നൂടെ നോക്കി തിരിഞ്ഞു നടന്നു.......

ഗേറ്റും റോഡും കിടന്ന് മുന്നിലെ വീട്ടിലേക്ക് സൈറ കയറി പോകുന്നത് ഹരിയും രേവതിയും നോക്കി നിന്നു...

രേവതി ആണ് അത് ശ്രദ്ധിച്ചത്, അപ്പുറവും ഇപ്പുറവും ഉള്ളവർ ആ കാഴ്ച, അല്ലെങ്കിൽ സൈറയെ നോക്കുന്നുണ്ടായിരുന്നു എന്നുള്ളത്.....

ഹരി ഇതൊന്നും ശ്രദ്ധിക്കാതെ പറഞ്ഞു : ശ്ശെടാ... ഇവിടെ തന്നേ കെട്ടി എടുത്തപ്പോളോ?.......

രേവതി : ഹരീ..... ഡ്രസ്സിങ് ഇത്തിരി പ്രശ്നം ആണല്ലോ..... കണ്ടില്ലേ അപ്പുറത്ത് നിന്നും ഇപ്പുറത്തു നിന്നും ആൾക്കാർ നോക്കണത്......

ഹരി പല്ല് കടിച്ച് കൊണ്ട് : ആൾക്കാരുടെ തേങ്ങ..... കണ്ടാൽ അറിഞ്ഞൂടെ, വർക്ക്‌ ഔട്ട്‌ പോയി വന്നതാണ് എന്ന്. വർക് ഔട്ടിനു പിന്നെ സാരി ഇട്ട് പോണോ?........

💬 Comments

View all comments