Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
ആദ്യ ഫ്ലൈറ്റ് യാത്ര ആയിരുന്നു അന്ന് ... സൈറയുടെ അടുത്തിരുന്ന്, റൺവേയിൽ നിന്നും അതിവേഗത്തിൽ കുതിച്ചു ഉയർന്നു വിമാനം......
രാത്രി ഒൻപത് ആയിരുന്നു ചെന്നൈയിലെ വലിയ ഹോട്ടലിൽ അവർ ചെക്ക് ഇൻ ചെയ്യുമ്പോഴേക്കും...
ഭക്ഷണം ഒക്കെ കഴിഞ്ഞ് ഹരി രേവതിയെ വീഡിയോ കാൾ വിളിച്ചു സംസാരിക്കാൻ തുടങ്ങി.......
അത് കഴിഞ്ഞു രേവതി ചോദിച്ചു : ചേച്ചി അടുത്തുള്ള റൂമിലാണോ?..
ഹരി : അങ്ങിനെ പറയാൻ പറ്റില്ല... ഇത് ഒരു വലിയ സ്യൂട്ട് ആണ്... അതായത്, ഈ വലിയ റൂമിൽ തന്നേ രണ്ടു റൂം ഉണ്ട്..... ഞാൻ കിടക്കുന്ന റൂമിന്റെ തൊട്ടപ്പുറത്തു മാമിന്റെ മുറി.......
രേവതി : ഹാ... അത് നന്നായല്ലേ... വേറെ റൂമിനായി പൈസ ചിലവില്ലല്ലോ..
ഹരി : അല്ലെങ്കിലും ഫുൾ ചിലവ് കംമ്പനി അല്ലെ മോളെ..... മാമിന് എവടെ ചിലവ്......... എന്നാണാവോ കംമ്പനി ഫുൾ ചിലവ് ഒക്കെ എടുക്കുന്ന ഒരു ജോലി കിട്ടുക.....
അവർ കുറച്ചു നേരം കൂടെ സംസാരിച്ച ശേഷം ഹരി അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ ആയി കണ്ണുകൾ അടച്ചു...
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ മാം അല്ലെങ്കിൽ സൈറയെ ആണ് ഹരി പിറ്റേന്ന് കണ്ടത്....
ഫോർമൽ പാന്റ്സ് ആൻഡ് ഷർട്ടിൽ ടൈ കെട്ടി, എക്സിക്യൂട്ടീവ് ലെവലിൽ അവൻ ഡ്രസ്സ് ചെയ്തപ്പോൾ, മനോഹരമായി മേക്കപ്പ് ചെയ്ത്, ഹൈ ഹീൽസിൽ, മിനി കോട്ടും സൂട്ടും അണിഞ്ഞായിരുന്നു ആയിരുന്നു സൈറ നിന്നിരുന്നത്.
പക്ഷെ മുഖം... ഗൗരവം നിറഞ്ഞ ആ മുഖത്തിൽ ഇന്നത്തെ മീറ്റിങ്ങിനെ പറ്റി മാത്രം ആയിരുന്നു ചിന്ത......
സൈറ ഹരിയുടെ കയ്യിൽ അവളുടെ ബാഗ് കൊടുത്ത് നടന്നു... അവൻ പിന്നാലെയും.........
സൈറ...... തന്റെ ബോസ്, അവനെ അത്ഭുതപ്പെടുത്തുകയായിരുന്നു ആ ദിവസം...... നീണ്ടു നിന്ന പ്രേസേന്റെഷൻ... മീറ്റിങ്.... മുഖത്ത് മിന്നി മറയുന്ന വ്യത്യസ്തമായ മുഖ ഭാവങ്ങൾ... എളുപ്പത്തോടെ ഫ്ലൂന്റ് ആയി ഇംഗ്ലീഷിൽ ഉള്ള അവതരണം........ ഹരി കണ്ണിമ വെട്ടാതെ എല്ലാം നോക്കിയും കണ്ടും ഒരു മൂലയിൽ ഇരുന്നു എങ്കിൽ അതിശയിച്ചിച്ചിരുന്നു............
രാവിലെ ഒരു മീറ്റിങ്.... ഉച്ചക്ക് ഒരു മീറ്റിങ്..... എല്ലാം കഴിഞ്ഞ് വന്നവരോട് ഷേക്ക് ഹാൻഡും, ചെറിയ കെട്ടിപ്പിടുത്താവുമായി മീറ്റിങ് ഹാളിൽ തനിച്ചായി, തന്റെ സീറ്റിൽ ചാരി ഇരുന്ന് റീലാക്സ് ചെയ്യുന്ന തന്റെ മാമിന് അവൾ പറയാതെ തന്നേ, കോഫിയുമായി വന്ന് അവളുടെ മുന്നിൽ നിന്നു....
സൈറ : ഹരീ...തന്നേ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാ എന്നറിയാമോ?..
ഹരി :
💬 Comments
View all comments