0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3121

: പിന്നെ രേവതി,, അത് പിന്നെ പറയണ്ട, അതൊരു പ്രത്യേക ക്യരക്ടർ ആണ്... ഐ ലൈക്‌ ഹേർ വെരി മച്ച്..............

അത് കേട്ട ഹരി പുഞ്ചിരിച്ചു........

സൈറ : ഇനി പറ... വരുമോ ഇല്ലയോ?.. വീണ്ടും എടുത്ത് ചോദിക്കാൻ കാരണം, ഡയറക്റ്റ് ഒരു പോസ്റ്റിങ്ങ്‌, അതിന് പല ചരടും വലിക്കേണ്ടി വരും... അതൊക്കെ ചെയ്തിട്ട് അവസാനം ഹരി വാക്ക് മാറിയാൽ... അത് ശരിയാവില്ല.....

ഹരി : മാം... കുറച്ചു സമയം വേണം എനിക്ക്...

മനസ്സിലായി എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി പറഞ്ഞു : ഓകെ.....

കുറച്ചു നേരത്തേ നിശബ്ദതക്ക് ശേഷം ഹരി പതിയെ വിളിച്ചു : മാം...

സൈറ ഹരിയെ നോക്കിയപ്പോൾ അവൻ പതിയെ വിക്കി വിക്കി ചോദിച്ചു : മാം... മാമിന്റെ ഫാമിലി....ഉമ്മടെ കാര്യം പറഞ്ഞു.. അച്ഛൻ.......

ഹരിയെ മുഴുവനാക്കാൻ സമ്മതിച്ചില്ല, " മദർ ഫക്കിങ് ബാസ്റ്റെർഡ് "...... സൈറ ഉറക്കെ പല്ല് കടിച്ചു കൊണ്ട് അലറിയപ്പോൾ, ഹരി ഞെട്ടി തരിച്ചു....

ഹരി നോക്കിയിരിക്കെ, തന്റെ ഗ്ലാസിൽ നല്ല ഡബിൾ കട്ടക്ക് ഒഴിച്ച് കൊണ്ട് അവൾ ഒറ്റ വലിക്ക്‌ ഗ്ലാസ്‌ കാലിയാക്കി ഉറക്കെ ചീറ്റി ക്കൊണ്ട് ഹരിയെ കൂർപ്പിച്ചു നോക്കി......

" ദൈവമേ ".... ആ നോട്ടം താങ്ങാൻ ആവാതെ അവൻ മനസ്സിൽ വിളിച്ചു.

" ഹരിക്ക് അറിയണോ എന്നെ കുറിച്ച് ".... സൈറ ഉറക്കെ ആണ് ചോദിച്ചത്

ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി....

സൈറ : പറയാം... പക്ഷെ, വേറൊരു കുഞ്, രേവതി പോലും അറിയാൻ പാടില്ല എന്ന ഉറപ്പ് എനിക്ക് വേണം.... തരാൻ പറ്റുമോ ഹരിക്ക്....

ആകാംക്ഷക്ക്‌ അപ്പുറം, കഥകൾ വായിക്കാൻ ഇഷ്ടമുള്ള അവന്, താൻ ആരാധിക്കുന്ന തന്റെ ബോസിന്റെ കഥ അറിയണം എന്ന് തോന്നി. അവൻ പറഞ്ഞു : മാമിന് കുഴപ്പം ഇല്ലെങ്കിൽ.... ഞാൻ വാക്ക് തരാം, ജീവൻ പോയാലും ഞാൻ ആരോടും ഒന്നും പറയില്ല.......

അവന്റെ കണ്ണുകളിൽ, വാക്കുകളിൽ ഉള്ള ദൃഡത ആവാം, അവൾ കട്ടക്ക് തന്നേ ഒന്നുകൂടെ ഒഴിച്ച് അടിച്ചു പിന്നിലേക്ക് ചാരി കിടന്നു ഓർമകളിലേക്ക് ഒളിച്ചു

💬 Comments

View all comments