Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
മ്മ്.... ആമിന... ആമി എന്ന് ആയിരുന്നു ഉമ്മി എന്നെ വിളിച്ചിരുന്നത്.... പക്ഷെ എന്തോ, കോർപറേറ്റ് ലോകത്ത് മാച്ചിങ് ആവില്ല എന്ന തോന്നൽ ആവാം, അല്ലെങ്കിൽ സത്യവും ആവാം, ഐ ചേഞ്ച്‌ഡ് മൈ നെയിം...
ഹരി ഒന്ന് നീട്ടി മൂളി : മ്മ്മ്മ്മ്മ്മ്...
സൈറ തുടർന്നു....
.... എന്റെ വാപ്പ.... ഫക്ക്..... അയാൾ... അയാൾ എന്ന് പറയാൻ പോലും യോഗ്യത ഇല്ലാത്ത മദർ ഫക്കർ.........
സൈറ നിർത്തിയില്ല, ഇംഗ്ലീഷിലും മലയാളത്തിലും ആയി തെറികളുടെ അഭിഷേകം ആയിരുന്നു......
ഹരി മുഖം ചുളിച്ചു പോയി എല്ലാം കേട്ടിട്ട് എങ്കിൽ കൂടെ, അവൻ ഒന്നും പറഞ്ഞില്ല..........
ബഷീർ ------- സുന്ദരി കുട്ടി ആയിരുന്നു എങ്കിൽ കൂടെ, അവന്റെ ശരിക്കുള്ള കണ്ണ് ഫാത്തിമയുടെ ഉപ്പയുടെ സ്വത്തിൽ തന്നേ ആയിരുന്നു.
ലേയ്ത്തും, മരമില്ലും അടക്കം നല്ല ഭൂ സ്വത്ത് ഉണ്ടായിരുന്ന സുലൈമാന്റെ അഞ്ചു മക്കളിൽ അഞ്ചാമത്തെ ആയിരുന്നു ഫാത്തിമ.
ആദ്യം ബഷീർ കണ്ണ് വച്ചത് ഫാത്തിമയുടെ ഇത്ത.....ഫർസാനയെ ആയിരുന്നു എങ്കിലും, അവൾ മൈൻഡ് പോലും ചെയ്തില്ല. പക്ഷെ, നിർഭാഗ്യ വശാൽ ഫാത്തിമ അവന്റെ കെണിയിൽ വീണു...................
കെട്ടി കുറച്ചു കഴിഞ്ഞാൽ പ്രശ്നങ്ങൾ എല്ലാം തീരും, തറവാട്ടിലേക്ക് തന്നേ ക്ഷീണിക്കും എന്ന് ബഷീർ കണക്ക് കൂട്ടിയെങ്കിലും അതുണ്ടായില്ല......... കുട്ടി ആയാൽ ഉണ്ടാവും വിചാരിച്ചു.... അതും ഉണ്ടായില്ല......
അതിന് പുറമെ ആണ്, ആമിനക്ക് ഒന്നര വയസ്സ് ഉള്ളപ്പോൾ ബഷീർ നാട്ടിലെ പഴയ സുഹൃത്തുക്കളിൽ നിന്നും ആ വിവരം അറിയുന്നത്......... കേസുകളിൽ പെട്ട് ഫാത്തിമയുടെ ഉപ്പയുടെ സ്വത്തു വകകൾ കണ്ട് കെട്ടാൻ പോകുന്നു എന്ന് നാട്ടിൽ നിന്നും വിവരം.
അത് അയാളെ നിരാശനാക്കി എന്നല്ല പറയേണ്ടത്.... അയാളെ പ്രാന്തനാക്കി.... രണ്ടു വർഷം ഈ നരകത്തിൽ ജീവിച്ചു പോവാൻ പട്ടി പണി എടുക്കേണ്ടി വന്ന അയാൾക്ക് , സമനില തെറ്റാൻ തുടങ്ങി...........
ബഷീർ ആ പഴയ ബഷീർ ആവുകയായിരുന്നു. ഇടക്ക് കുടിച്ചിരുന്നിടത്ത്, സ്ഥിരം കുടിച്ചു വരാൻ തുടങ്ങി.....
അത് താളം തെറ്റിച്ചത് ഫാത്തിമയുടെ കുടുംബ ജീവിതത്തെ മാത്രം അല്ല. ആ വീട്ടിൽ അടുപ്പ് പുകയാതായി എന്ന് മാത്രം അല്ല, ആമിനക്ക് ഒരു മരുന്ന്
💬 Comments
View all comments