0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3164

" എന്ന് പറഞ്ഞു കാര്യമില്ല എന്ന് അവൾക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.....അല്ലാതെ വേറെ വഴികളും ആ സമയം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നില്ല...................

ഒന്നും പറയാതെ രേവതിയുടെ പുറം ഉഴിഞ്ഞു കൊണ്ട്, ചെന്നൈയിൽ ഹരി തന്നേ സമാശ്വസിപ്പിച്ച പോലെ അവൾ രേവതിയുടെ പുറത്ത് തലോടി.........

ഇന്ന് വരെ ചെയ്തിട്ടില്ല സൈറ ആരോടും..ചെയ്യേണ്ടി വന്നിട്ടില്ല അവൾക്ക്....... പക്ഷെ ഈ വട്ടം അവൾക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.... അവരുടെ റിലേഷന് താൻ കാരണക്കാരി അല്ലെങ്കിലും, ഫോട്ടോയിലെ സ്ഥലം, സിറ്റുവേഷൻ... അതിന് താൻ കൂടെ ആണ് കാരണക്കാരി എന്ന് അവൾക്കറിയാം.......................

സൈറയുടെ ഫോൺ റിങ് ചെയ്തു... റിങ് ആയിരുന്നില്ല....... " ടിങ്.... ടിങ്.. ടിങ്....ഹരി കോളിങ്.........ടിങ്....ടിങ്.... ടിങ്....ഹരി കോളിങ്....... ഹരി കോളിങ്.... ".........

സൈറയും രേവതിയും ഒരേ സമയം ഞെട്ടി.... രേവതി സൈറയുടെ മാറിൽ നിന്നും മുഖം വലിച്ചു........

കരഞ്ഞു കലങ്ങിയ രേവതിയുടെ കണ്ണുകളിൽ ഉണ്ടായിരുന്നത്, സൈറ ഇന്ന് വരെ കാണാത്ത ആളി കത്തുന്ന ദേഷ്യമായിരുന്നു..... ആരെയും ദഹിപ്പിക്കാൻ പോന്ന ദേഷ്യം..........

സൈറ ഫോൺ കയ്യിൽ എടുത്ത് അവന്റെ കാൾ കട്ട്‌ ചെയ്തു കൊണ്ട് രേവതിയുടെ കൈകൾ തന്റെ കയ്യിലായി പിടിച്ചു............

സൈറ പതിയെ വിളിച്ചു : രേവതി..... ഇത് ഹരി തന്നാണോ... അതോ അവനോട് ദേഷ്യം ഉള്ള ആരെങ്കിലും ഉണ്ടാക്കിയ ഫേക്ക് ആണോ എന്നൊന്നും ഞാൻ പറയുന്നില്ല... ഫേക്ക് ആവണം എന്ന് ഞാൻ മനസ്സ് കൊണ്ട് നിന്നെ പോലെ തന്നേ ആഗ്രഹിക്കുന്നുണ്ട്...... ഒരുപക്ഷെ...ഇത് ഹരി ആണെങ്കിൽ?.... അങ്ങിനെ ഒരു റിലേഷൻ അവന് ഉണ്ടെങ്കിൽ.........രേവതി..... നീയെന്താ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നത് ?....

രേവതിയുടെ കണ്ണുകളിലെ ദേഷ്യം പതിയെ വീണ്ടും സങ്കടമായി മാറി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു : ചാകും ഞാൻ..... ചത്തു കളയും ഞാൻ...

സൈറ ഞെട്ടി കണ്ണ് മിഴിച്ചു............

അവളുടെ കൈകളിൽ തലോടി അടുത്തത് എന്ത് പറയണം എന്ന് ആലോചനയിലേക്ക് അവൾ കടന്നു...

സൈറ : അങ്ങിനെ ചാകുന്നതാണോ ഇതിനുള്ള പരിഹാരം.... ആണോ രേവതി?...

" ഞാൻ... വേറെ... എന്ത് "... രേവതിക്ക് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല...

💬 Comments

View all comments