Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
റൂമിലേക്ക് നടന്ന് പോയി.....
അൽപം അന്തിച്ചു നിന്ന, അവൻ അൽപ നേരത്തിനു ശേഷം റൂമിലേക്ക് നടന്നപ്പോൾ കണ്ടത്, തന്റെ വസ്ത്രങ്ങൾ എല്ലാം പെട്ടിയിൽ കുത്തി നിറക്കുന്ന തന്റെ ഭാര്യയെ ആണ്....
" രേ..... രേവതി............. ഹരി വിറയുന്ന ശബ്ദത്തോടെ വിളിച്ചു എങ്കിലും, കേട്ട ഭാവം നടിച്ചില്ല അവൾ...
കയ്യിൽ കിട്ടിയത് എല്ലാം എടുത്ത് അവൾ അവനെ നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും ഇറങ്ങി...
" ഹരീ.... അവൾക്ക് സമയം കൊടുക്ക് കുറച്ച്...."... സൈറയുടെ വാക്കുകൾ അവൻ മനസ്സിൽ ഓർത്തു....
അൽപ സമയത്തിന് ശേഷം അവൾ തിരികെ വന്നു... വന്ന് നിന്നത് അവന്റെ നേർ മുൻപിൽ ആയിരുന്നു.
അവന്റെ മുഖത്ത് നോക്കാതെ, കലങ്ങിയ കണ്ണുകളും വീർത്ത മുഖവുമായി നിന്ന് കൊണ്ട്, അവൾ കൈ രണ്ടു ഉയർത്തി, ആദിയെ അവനിൽ നിന്നും വലിച്ചു എടുത്ത്, അവൾ തിരിഞ്ഞു നടന്നു.....
ഉറക്കത്തിൽ നിന്നും ഉണർന്ന ആദിയുടെ കരച്ചിൽ അവന്റെ കാതുകളിൽ നിന്നും അകന്നു തുടങ്ങി...............................
.......................................................................
അടുത്ത ദിവസം ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു.............
സൈറയുടെ വീട്ടിൽ, ഹാളിൽ സൈറ ആദിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്നത് നോക്കി, ഉള്ളിൽ കുമിഞ്ഞു കൂടിയ, സങ്കടവും ദേഷ്യവും അടക്കി പിടിച്ചു കൊണ്ട്, രേവതി ചെറു ചിരിയോടെ നോക്കി ഇരിക്കുമ്പോൾ ആണ്, ആയി അല്ലെങ്കിൽ സുരഭി വീടിന്റെ പ്രധാന വാതിലും കടന്ന് അകത്തേക്ക് വരുന്നത്......
ഉമ്മിയെ പോലെ തന്നേ, അല്ല ഉമ്മിയായി തന്നേ കാണുന്ന " ആയി" അല്ലെങ്കിൽ സുരഭി തങ്ങളെ നോക്കി മിഴിച്ചു നിൽക്കുന്നത് കണ്ട് സൈറക്ക് പന്തികേട് തോന്നി...
പക്ഷെ സുരഭി ഒന്നും മിണ്ടാതെ, നേരെ നടന്നു പോയത് അടുക്കളയിലേക്കാണ്....
ആദിയെ രേവതിയെ ഏൽപ്പിച്ച് സൈറ പിന്നാലെ നടന്നു......
അടുക്കളയിൽ നിന്നും, ഹിന്ദിയിൽ ഉള്ള സംസാരം രേവതി കേട്ടു...
അതിൽ, ആയിയുടെ ശബ്ദം, വളരെ ഉച്ചത്തിലും കനത്തിലും ആയിരുന്നു.......
ഒന്ന് പോയി നോക്കാം എന്ന് കരുതി എഴുന്നേറ്റപ്പോഴേക്കും, ആയി കയ്യിൽ ടിഫിൻ ബോക്സുമായി, അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. പിന്നാലെ തന്നേ സൈറയും ഉണ്ടായിരുന്നു....
രേവതിയെ ഒന്ന് നോക്കിയ ശേഷം, അവളിൽ നിന്നും ആദിയെ എടുത്ത്, ഒന്നും പറയാതെ അവർ മുന്നോട്ട് നടന്നു....
എങ്ങോട്ടേക്ക് ആവും എന്ന് രേവതി ആലോചിച്ചെടുത്ത്, തടയാൻ ആയി മുന്നോട്ട് കുതിക്കുമ്പോഴേക്കും അവളുടെ തോളിൽ, സൈറയുടെ കൈ പിടി, ബലത്തിൽ വീണു......
" രേവതി...... വേണ്ട.... തടയേണ്ട...... ".. സൈറയുടെ ശബ്ദം അവളുടെ
💬 Comments
View all comments