0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5092

ആയി ഹരി സൈറയുടെ വീടിന്റെ വാതിലിൽ വന്ന് ബെൽ അടിച്ചു....

ഹരിയെ നിരാശനാക്കി വാതിൽ തുറന്നത്, സൈറ ആയിരുന്നു.........

ഒന്ന് എത്തി വലിഞ്ഞു നോക്കി, അവളെ കാണാൻ പറ്റാത്ത സങ്കടത്തിൽ, ആദിയെ സൈറയെ ഏൽപ്പിച്ചു തിരിഞ്ഞു നടന്ന ഹരിക്ക് പിന്നലെ ചെന്ന്, പിന്നിൽ രേവതി ഇല്ല എന്ന് ഉറപ്പ് വരുത്തി സൈറ പറഞ്ഞു : ഹരീ... അവൾ കിച്ചണിൽ ഉണ്ട്... നാളേക്ക് വേണ്ടി ഇഡ്ഡലി മാവ് ഉണ്ടാക്കാണ്....... പിന്നെ രാത്രിക്ക്‌, നിനക്ക് വേണ്ടി എന്തോ ചമ്മന്തിയും.....

ഹരിയിൽ നിന്നും ചിരിയും, സന്തോഷം നിറഞ്ഞ മുഖവും പ്രതീക്ഷിച്ച സൈറയുടെ കണക്ക് കൂട്ടൽ തെറ്റി.

അവന്റെ കണ്ണ് നിറയുന്നതാണ് അവൾ കണ്ടത്. അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു...

വൈകുന്നേരം ഏഴര കഴിഞ്ഞു കാണണം, ഹരിക്ക് വേണ്ടിയുള്ള കഞ്ഞിയും, ചമ്മന്തിയും, പപ്പടവും, പാക്ക് ചെയ്യുകയായിരുന്ന ആയിയുടെ അടുത്ത് ചെന്ന് സൈറ ഹിന്ദിയിൽ ചോദിച്ചു : ആയീ....... അപ്പോൾ, ഇതാണ് അല്ലെ അത്.......സ്നേഹം ......ലവ് ....... എന്നൊക്കെ പറയുന്നത്.

ചെറു പുഞ്ചിരിയോടെ ആയി പറഞ്ഞു : മ്മ്മ്മ്.... അതേ......

ആയി ഒന്ന് നിർത്തി, അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : ആമീ...... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?..

സൈറ സുരഭിയെ സംശയത്തോടെ നോക്കിയപ്പോൾ, ആയി തുടർന്നു : നീ ചെയ്തത് വലിയ മണ്ടത്തരം ആണ് . നീയെന്തിനാ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത്?...

സൈറ കണ്ണ് തുറിച്ചു കൊണ്ട് : അത്... അവൾ ... അവൾ വല്ല അവിവേഗവും ചെയ്തിരുന്നെങ്കിലോ?..

ആയി ചിരിച്ചു കൊണ്ട് : ആര് അവളോ....... അതിനുള്ള ധൈര്യം ഒന്നും അവൾക്കില്ല.... പിന്നെ ഞാൻ പറഞ്ഞത് , നീ അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നപ്പോൾ, അവർക്കിടയിൽ അകലം കൂട്ടുകയാണ് നീ ചെയ്തത്....

" അരെ യാർ...... ഷിറ്റ്.....ഞാൻ അത് ആലോചിച്ചില്ല, ആ സമയത്ത് "... സൈറ സ്ലാബിൽ അടിച്ചു പറഞ്ഞു.

ആയി സംശയത്തോടെ : അല്ല.... എന്താണ് സ്നേഹത്തെ കുറിച്ചൊക്കെ സംസാരം..... മ്മ്മ്മ്... എന്താണ്....

സൈറ ചെറു പുഞ്ചിരിയോടെ : ആാാ... സത്യം പറയാലോ....... ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും, പരസ്പരം മിണ്ടാതെയും, കാണാതെയും ഇരുന്നിട്ടും, ഇവരുടെ ഉള്ളിലെ സ്നേഹം കാണുമ്പോൾ........ എന്തോ.....

ആയി ചിരിച്ചു കൊണ്ട് സൈറയെ നോക്കി.....

സൈറ : അല്ല, ആയിക്കെന്തോ അവനോട് സോഫ്റ്റ്‌ കോർണർ... വേറെ ആരോടും ഞാൻ കണ്ടിട്ടില്ലല്ലോ ഇങ്ങനെ?...

സുരഭി സൈറയുടെ

💬 Comments

View all comments