0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4300

അവന്റെ മറുപടി....

"ഇനിയെന്ത് ചോദിക്കും, പറയും എന്നറിയാതെ ഇരിക്കുന്ന രേവതിയെ കണ്ട്, ഫോൺ വാങ്ങി സൈറ പറഞ്ഞു : ഹരീ... പ്രോഗ്രാം അടിപൊളി ആയിരുന്നുട്ടോ.. ആൻഡ്....

മുഴുവപ്പിക്കുന്നതിനു മുൻപ്, " ഓക്കേ " എന്ന് മാത്രം പറഞ്ഞു കൊണ്ട്, ഫോൺ കാൾ കട്ട് ആയി ... അല്ല കട്ട്‌ ആക്കി അവൻ......

സൈറ അതിശയത്തോടെ തന്റെ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി...

പിന്നെ തല ചെരിച്ചു കൊണ്ട് രേവതിയെയും......

ഇന്നലെ പ്രോഗ്രാം ലൈവ് കണ്ട, സന്തോഷം കൊണ്ട് തുള്ളി ചാടിയ, വീട്ടിൽ അവൻ കാണിച്ചു കൂട്ടിയതെല്ലാം ആയിയിൽ നിന്നും അറിഞ്ഞ, സൈറ രേവതിയെ നോക്കിയപ്പോൾ, കുമ്പിട്ട് കൊണ്ട് കരയുകയായിരുന്ന രേവതി മുഖം ഉയിർത്തി, കേഴലോടെ പറഞ്ഞു : ചേച്ചി... നമുക്ക് പോവാം ചേച്ചി... എങ്ങിനെയെങ്കിലും നമുക്ക് പോവാം... എനിക്ക് ഹരിയെ കാണണം.. അവന്റെ അടുത്തുണ്ടാവണം.....

" എന്റെ രേവതീ... നീ കാര്യം പറ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഞാൻ അറിയാതെ, നിങ്ങൾ ഇന്ന് തല്ലു കൂടിയോ, ഫോണിലൂടെ?..അതോ വേറെന്തെങ്കിലും ആണോ?... എന്താ സംഭവം?.... സൈറ കുറച്ചു ഉറക്കെ ആണ് ചോദിച്ചത്...

കണ്ണ് തുടച്ചത് കൊണ്ട് മാത്രം അവളുടെ കണ്ണ് നീർ വറ്റിയില്ല... രേവതി വിക്കി വിക്കി പറഞ്ഞു : ചേച്ചി... ഹരി.. ഹരി.. ഹരിയെ ചേച്ചിക്ക് അറിയില്ല... അവന്റെ ജീവൻ.. ജീവന്റെ ജീവൻ ആണ് അവന്റെ അച്ഛൻ... ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ അവൻ അവന്റെ അച്ഛനെ ആണ്....... ആ അച്ഛന് എന്തെങ്കിലും പറ്റിയാൽ.. പിന്നെ, അവന്റെ താളം തെറ്റും... അവൻ.. അവൻ ആകെ മാറും... അവന് എന്ത് ചെയ്യണം, പറയണം, ഒന്നും അറിയാതാവും.....

രേവതിക്ക് മുഴുവപ്പിക്കാൻ ആയില്ല...അല്ലെങ്കിൽ കൂടുതൽ എങ്ങനെ വിശദീകരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു...

സൈറ പിരികം ഉയർത്തി വാ പൊളിച്ചിരുന്നു....... ഹരിയുടെ ഇങ്ങനെ ഒരു സൈഡ്.... അച്ഛനെ ഭയങ്കര ഇഷ്ടം ആണെന്ന് അറിയാം, എന്നാലും, ഇത്രയും ഡീപ് ആയ സ്നേഹവും, അറ്റാച്ച്മെന്റും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അവൾക്കറിയില്ലായിരുന്നു....

" പ്ലീസ് ചേച്ചി... ഞാൻ അവന്റെ അടുത്ത് വേണ്ട നിമിഷം ആണ് ഇത്... ഈ സമയത്ത് ഞാൻ അവന്റെ കൂടെ ഇല്ലെങ്കിൽ,

💬 Comments

View all comments