Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ചുവന്നു തുടുത്ത ശരീര ഭാഗത്ത് കൈ വച്ച് അമർത്തി നോക്കി, രേവതിക്ക് നേരെ തുറിച്ചു നോക്കി പറഞ്ഞു............ പറഞ്ഞതായിരുന്നില്ല, അജ്ഞാപിച്ചതായിരുന്നു... (മലയാളം ): ഐസ് പാക്ക് ഉണ്ടോ... ഉണ്ടെങ്കിൽ വേഗം എടുക്ക്... അല്ലെങ്കിൽ അവിടെ വീട്ടിൽ ഉണ്ട്.. വേഗം എടുത്ത് വാ....
ആദ്യം ഒന്ന് ഞെട്ടി ആയെങ്കിലും, തന്റെ ചെക്കനോട് ഉള്ള സ്നേഹവും കെയറിങ്ങും ആണ് കാരണം എന്ന് മനസ്സിലാക്കിയ രേവതി, വേഗം അടുക്കളയിലേക്ക് ഓടി...........
ആ സമയം ആണ് സൈറയുടെ ഫോൺ റിങ് ചെയ്യുന്നത്...... വീഡിയോ കാൾ ആയിരുന്നു.... (പറഞ്ഞത് ഇംഗ്ലീഷിൽ ആണെങ്കിലും, മലയാളത്തിൽ എഴുതുന്നു )..
" എവടെ ആയിരുന്നു നീ... എത്ര വട്ടം വിളിച്ചു എന്നറിയുമോ?.... സൈറ ചീറി, അല്ലെങ്കിൽ അലറി പറഞ്ഞു. സൈറ കോപം കൊണ്ട് കത്തുകയായിരുന്നു....
സ്ത്രീ ശബ്ദം ആയിരുന്നു മറു തലക്കിലും... " എടീ ഞാൻ ഹോസ്പിറ്റലിൽ ആണ്.. കേസിനിടയിൽ ആയിരുന്നു.... എന്താ പ്രശ്നം?......
" സ്റ്റാൻഡ് അപ് "... സൈറ മുഖം വീർപ്പിച്ചു കൊണ്ട് അലറി പറഞ്ഞു ഹരിയോട്..
ഹരി വേഗം, വടി പോലെ എഴുന്നേറ്റ് നിന്നപ്പോൾ, ഫോണിൽ ബാക്ക് ക്യാമറയിലേക്ക് മാറ്റി, അവന്റെ ചുവന്നു തുടുത്ത ശരീരത്തുലേക്ക് ഫോക്കസ് ചെയ്തു പറഞ്ഞു മുന്നോട്ട് നടന്ന്, അവന്റെ ശരീരത്തിലെ ചുവന്ന ഭാഗത്ത് കൈ വച്ച് പറഞ്ഞു : ആക്‌സിഡന്റ് പറ്റിയതാണ്.... ലോക്കൽ ഡോക്ടർസ് ഓക്കേ ആണ് എന്ന് പറഞ്ഞു. ഐ നീഡ് എ സെക്കന്റ് ഒപ്പിനിയൻ ഫ്രം യൂ......
ആരാണ് എന്താണ് എന്നറിയാതെ വടി പോലെ ഹരി നിന്ന് കൊടുത്തെങ്കിലും, സൈറയുടെ മുഖം, തന്റെ മാഡത്തിന്റെ ദേഷ്യം കണ്ട അവൻ വടി പോലെ നിന്ന് കൊടുത്തു....
അപ്പോഴേക്കും രേവതി ഐസ് പാക്ക് എടുത്ത് തിരികെ എത്തിയിരുന്നു...
സൈറ അവന്റെ ശരീരം, അല്ലെങ്കിൽ ചുവന്നു നിൽക്കുന്ന ഭാഗം ഫോണിലൂടെ മറു ഭാഗത്ത് നിന്ന് പറയുന്ന പോലെ സൂം ചെയ്തും, കൈ കൊണ്ട് അമർത്തിയും സൈറ ഹരിക്ക് തൊട്ടരികിൽ ആയി തന്നെ നിന്നു...
" ആ ഫോൺ ഒന്ന് അവന് കൊടുത്തേടി ".. ഫോണിൽ അപ്പുറത്ത് ഉള്ള സ്ത്രീ ശബ്ദം വന്നതും,
💬 Comments
View all comments