0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4406

മൂന്ന് ദിവസം, ഞങ്ങളുടെ ക്ലാസ്സിൽ വല്ലാത്ത സൈലൻസ്..... എന്താ പറയുക, ആകെ ഒരു നിശബ്ദത...

അങ്ങിനെ ആണ്, ഞാൻ, ഞാൻ മാത്രം അല്ല, എന്റെ കൂടെ ഉള്ളവർക്കും മനസ്സിലാവുന്നത്, ഹരി ആരായിരുന്നു, എന്തായിരുന്നു ആ ക്ലാസ്സിൽ എന്നത്..................

ചിരിച്ചു കളിച്ചു, തമാശകൾ പറഞ്, എല്ലാവരെയും ചിരിപ്പിച്ചു പാറി പറന്നു നടക്കുന്ന, ഒരു മടിയും ഇല്ലാതെ എല്ലാരുടെയും ചോറ് പത്രത്തിൽ കയ്യിട്ടു വാരി തിന്ന് നടക്കുന്ന ഹരി... എന്റെ ഹരി...അവൻ ആയിരുന്നു ആ ക്ലാസ്സിന്റെ, ഞങ്ങളുടെ ക്ലാസ്സിന്റെ... എന്താ പറയുക..... എനെർജി എന്നല്ലേ ചേച്ചി?...

സൈറ ചിരിച്ചു പറഞ്ഞു : കോർ.........

മ്മ്മ്... അതന്നെ..... രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഹരി ഒക്കെ ആയിട്ടോ . അവൻ പഴയ ഹരി ആയി.... പക്ഷെ എന്നോട് ഒഴിച്ച് മാത്രം... എന്നോട് മാത്രം മിണ്ടില്ല, സംസാരിക്കില്ല, ചിരിക്കില്ല, ഒരു മൈൻഡും ഇല്ലാതെ.....

ഞാൻ ശ്രമിച്ചു നോക്കി മിണ്ടാൻ, പക്ഷെ ചോദിക്കുന്നതിന് മാത്രം, ഒരു ഭാവവും ഇല്ലാതെ റിപ്ലേ മാത്രം തരും..... എന്നാൽ എന്റെ കൂട്ടുകാരോ, അവർ ആണെങ്കിൽ ഫുൾ ജോളി ആയി, ഇവനോട് കത്തി അടി.......

" നീ ഹരിയുടെ അടുത്ത് ഇത്രയും ദിവസം കാണിച്ചു കൊണ്ടിരുന്നത് അല്ലെ അത്?.. സൈറ ചിരിച്ചു ചോദിച്ചു.

" ഞാൻ ഇത് പഠിച്ചത് ഇവന്റെ കയ്യിൽ നിന്നല്ലേ ചേച്ചി... വേണ്ടപ്പെട്ടവർ മിണ്ടാതാവുമ്പോൾ, മൈൻഡ് ചെയ്യാതാവുമ്പോൾ ഉള്ള ആ വേദന ഉണ്ടല്ലോ .... രേവതി ചിരിച്ചു കൊണ്ട് ആണെങ്കിൽ കൂടെ, അവളുടെ ഉള്ളിലെ വേദന സൈറയും മനസ്സിലാക്കി.. എത്രയോ വട്ടം ആയിയും തന്നോട് ചെയ്ത കാര്യം.....

" പറ.... പറ.... ബാക്കി പറ.... സൈറ പറഞ്ഞു.

ദീപ്തി.. അവൾ..... എന്താ പറയുക... ഫുൾ ടൈം ഇവന്റെ കൂടെ, സംസാരവും ചിരിയും, അതും പോരാഞ്ഞിട്ട്, ദേഹത്ത് ഒക്കെ തൊട്ട് , അവന്റെ അടുത്ത് പോയി ഇരിക്കലും.... എനിക്ക്.. എനിക്ക്... എനിക്കെന്തോ, ഉള്ളിൽ......
.........അത് കാണുമ്പോൾ വല്ലാത്ത ദേഷ്യം.. ദീപ്തിയെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചാലോ എന്നൊക്കെ ആയിരുന്നു തോന്നൽ..........

" ലവ് "......... " ഈസ്‌ ഇറ്റ്? "... സൈറ

💬 Comments

View all comments