0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4429

നീ ഇവിടെ ഇപ്പോൾ, എങ്ങിനെ?..".. ഹരിയെ ഒന്ന് ഞെട്ടിച്ചു.

ഹരി എഴുന്നേറ്റ് നിന്ന് കൊണ്ട്, അവനോട് പറഞ്ഞു : എടാ,, നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം.....

പുറത്ത് മാറി നിന്ന് ഹരി ഒരുവിധം വന്ന കാര്യം ആഷിക്കിനോട് പറഞ്ഞൊപ്പിച്ചു.

കാര്യം കേട്ട ആഷിക് വാ പൊളിച്ചു...... അവൻ പറഞ്ഞു : എടാ... ഞാൻ ഇങ്ങനെ ഒരു കാര്യം, അല്ലെങ്കിൽ ഫാത്തിമ എന്ന പേരിൽ എനിക്ക് ഒരു കുഞ്ഞുമ്മ ഉള്ള കാര്യം... ഇന്ന് വരെ കേട്ടിട്ട് കൂടെ ഇല്ലാ.....

" പക്ഷെ, ഫർസാന.... അത് എന്റെ ഉമ്മ ആണ്. ഉമ്മക്ക്‌ അഞ്ചു പിള്ളേർ ആണ്, അഞ്ചാമൻ ആണ് ഞാൻ.. ആഷിക്ക് കൂട്ടി ചേർത്തു..

" എടാ ഒന്ന് ചോദിക്കാൻ.. ഉമ്മയോട്.. ഇല്ലെങ്കിൽ ഇല്ലാ, ഞാൻ ഇപ്പോൾ ഇറങ്ങും എന്നാൽ... ഹരി പറഞ്ഞു.

" ഫുഡ്‌ കഴിക്കാതെ നീ എന്തായാലും ഇറങ്ങാൻ പോണില്ല... നീ വാ അകത്തേക്ക് നമുക്ക് നോക്കാം..

വീട്ടിൽ തിരിച്ചു കയറിയ, ആഷിക്ക് ഉറക്കെ വിളിച്ചു : ഉമ്മൂ... ഉമ്മച്ചി.........

അടുക്കളയിൽ നിന്നും ആവണം, കയ്യിൽ ചട്ടുകവും പിടിച്ചാണ്, പച്ച സാരിയും, തയിൽ കറുത്ത തുണിയും ചുറ്റി, 55,60 വയസ്സ് അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ അല്ലെങ്കിൽ, ഫർസാന അല്ലെങ്കിൽ ഫർസുമ്മ അങ്ങോട്ടേക്ക് വരുന്നത്..

നല്ലൊരു ചിരിയോടെ അവർ പറഞ്ഞു : ആരാടാ... നിന്റെ ഫ്രണ്ട് ആണോ, ഇറച്ചി ആവണേ ഉളളൂ, കഴിക്കാതെ വിട്ടേക്കരുത്....

" ഉമ്മാ.. ഇതാണ് പണ്ട് എന്റെ കാല് ചവിട്ടി ഓടിച്ച ഫ്രണ്ട്. ഹരി... ആഷിക്ക് ചിരിച്ചു പറഞ്ഞതും, ഫർഹാനയുടെ മുഖം മാറി...

ഹരി പേടിയോടെ രണ്ടടി പിന്നിലോട്ട് വച്ചു...

ഹരിയുടെ അടുത്തേക്ക് ചട്ടുകവുമായി നടന്നടുക്കുമ്പോൾ, ചട്ടുകം വച്ചു വീക്ക്‌ കിട്ടുമോ എന്ന പേടിയിൽ വിറച്ചു കൊണ്ടായിരുന്നു ഹരി നിന്നിരുന്നത്...

പക്ഷെ അവന്റെ മുന്നിൽ വന്ന് നിന്ന്, അവർ നോക്കിയത് അവന്റെ മൂക്കിലേക്ക് ആയിരുന്നു. അവർ ചോദിച്ചു : അന്റെ മൂക്ക് ശരിയായോ മോനെ......

" ങ്ങേ.... ഹരി അന്തം വിട്ടു..

.....................................................................
" ഇമ്മാ... ഇവൻ ഒരു കാര്യം അറിയാൻ വന്നതാണ്... അത്..

💬 Comments

View all comments