Chapter Title : പാഞ്ചാലി വീട് [ ജാനകി അയ്യർ]
ഒരുത്തൻ കൂടി വരണ്ടേ.. അവനിതു വരെ റെഡിയായില്ലേ.. അവനെ ഒന്നു വിളിച്ചേ ജാനൂ കേശവമേനോൻ പറഞ്ഞു
ഞാൻ എത്തി കേട്ടോ ... ജയദേവൻ അവിടേക്കെത്തി
ജാനകിയമ്മയുടെ ഇളയ പുത്രനാണ് ജയദേവൻ, വയസ്സ് 24 പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യുന്നില്ല.. എന്നാൽ വീട്ടുപണിയിൽ ജാനകിയമ്മയെ സഹായിക്കുന്നതു മുതൽ ബിസിനസിൽ അച്ഛന്മാരെയും ചേട്ടന്മാരെയും സഹായിക്കാൻ അവനു ണ്ട്
ആഹാ ചേട്ടനു പെണ്ണുകാണാൻ പോകുന്നതിനാണോ നീ ഈ വേഷത്തിൽ ഒരുങ്ങി വന്നത്.. ജാനകിയമ്മ ഉളയ മകൻ്റെ വേഷം കണ്ടിട്ടു ചോദിച്ചു
കസവുമുണ്ടും സിൽക്ക് ജുബ്ബയും ഒരു കൂളിംഗ് ഗ്ലാസും കയ്യിൽ വലിയ ഒരു ബ്രേസ്ലറ്റും കഴുത്തിൽ ഒരു സ്വർണ്ണമാലയും ആയിരുന്നു അവൻ്റെ വേഷം
പെണ്ണുകാണൽ ചേട്ടനു വേണ്ടി ആണെങ്കിലും പെണ്ണ് എല്ലാവർക്കും കൂടിയല്ലേ.. അല്ലാതെ ഞങ്ങൾ അനിയന്മാർക്കു വേറേ പെണ്ണിനെ കെട്ടാൻ പറ്റില്ലല്ലോ .അപ്പോൾ പെണ്ണിനു ഞങ്ങൾ അനിയന്മാരെക്കൂടി ഇഷ്ടപ്പെടണ്ടേ അമ്മക്കുട്ടീ.. ജയദേവൻ ജാനകിയമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടു ചോദിച്ചു
നമ്മുടെ കുടുംബത്തിലെ ആചാരങ്ങൾ അറിയില്ലേ മക്കളേ .. ഇവിടെ എത്ര ആണുങ്ങൾ ഉണ്ടായാലും അവർക്കെല്ലാം കൂടി ഒരൊറ്റ പെണ്ണേ പാടുള്ളു... ഈ ആചാരം മാറണേൽ ഇവിടെ ഒരു പെൺകുട്ടി ജനിക്കണം.. നിങ്ങളുടെ അച്ഛന്മാർക്കു രണ്ടു പേർക്കും കൂടി ഞാൻ ഒരു ഭാര്യ അല്ലേ .. ഇവരുടെ അമ്മ മൂന്നു പേരുടെ ഭാര്യ ആയിരുന്നു.. അമ്മയുടെ അമ്മായി അമ്മയ്ക്കു അഞ്ചു ഭർത്താക്കന്മാരായിരുന്നു പക്ഷേ ഈ കാലത്തു ഇതിനൊക്കെ പെൺകുട്ടികൾ സമ്മതിക്കുമോ എന്നറിയില്ലല്ലോ.. നമ്മൾ ഇതു വരെ പോയിക്കണ്ട പെൺകുട്ടികളൊന്നും അതിനു സമ്മതിച്ചിട്ടില്ലല്ലോ ..ജാനകിയമ്മയ്ക്കു തൊണ്ടയിടറി
എൻ്റെ അമ്മക്കുട്ടീ ഇന്നു നമ്മൾ കാണാൻ
💬 Comments
View all comments