Chapter Title : പാപനാശം [രാജാ]
സംഭവം ജയശ്രീയിൽ ഒരുപാട് മാനസിക വിഭ്രാന്തി സൃഷ്ട്ടിച്ചു…മനസ്സിന്റെ സമനില തെറ്റിയ അവർ പിന്നീട് ഒരു വർഷക്കാലം ചികിത്സയിലായിരുന്നു…..പിന്നീട് അവസ്ഥ മെച്ചപ്പെട്ട ജയശ്രീ ആശുപത്രി വിട്ടു…..മോഹൻദാസിന്റെ മരണശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞ ജയശ്രീയും മകൻ അജുവും ആ വീട്ടിൽ തനിച്ചായി……
രോഗം മെച്ചപ്പെട്ടുവെങ്കിലും അത് ഉണ്ടാക്കിയ ആഘാതത്തിന്റെ സ്വാധീനം ഇന്നും ജയശ്രീയിൽ പ്രകടമാണ്…..ചില ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ അവർ ഉറക്കത്തിൽ സ്വയം അറിയാതെ പാതി ബോധാവസ്ഥയിൽ എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകാറുണ്ട്….എന്നിട്ട് റെയിൽ പാളത്തിൽ ചെന്നിരിക്കും…അജുവിന്റെ അച്ഛന്റെ ആത്മാവ് അവരെ കാണാൻ രാത്രി അവിടെ വരാറുണ്ടെന്നാണ് ആ പാവം സ്ത്രീ വിശ്വസിക്കുന്നത്…..പാതിരാത്രി റെയിൽ പാളത്തിലേക്കുള്ള അമ്മയുടെ ഇറങ്ങിപ്പോക്ക് അപകടം വരുത്തി വയ്ക്കുമെന്നതിനാൽ രാത്രി മുഴുവൻ അമ്മയ്ക്ക് ഉറങ്ങാതെ കാവലിരിക്കുകയാണ് പതിനാറു വയസ്സുകാരനായ പാവം അജു……..അവിടെ വീട്ടിൽ ചെന്ന് ജയശ്രീയുടെ അടുത്ത് അജുവിനെ തിരക്കിയപ്പോൾ ഉറക്കച്ചടവോടെ അകത്തു നിന്നും എഴുന്നേറ്റു വരുന്ന അവനെ കണ്ടതും അനിതയ്ക്ക് പാവം തോന്നി………അനിത വേണ്ടന്ന് വിലക്കിയെങ്കിലും ആവശ്യമറിഞ്ഞ അജു അനിതയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകാൻ വേഗം റെഡിയായി ഇറങ്ങി…….
ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ട് പരിശോധന ഫലം അറിഞ്ഞ അനിതയ്ക്ക് സന്തോഷമടക്കാനായില്ല….. ഇത്രയും വർഷം താൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാർത്ത കേട്ട് സ്വയം മതി മറന്ന അവസ്ഥയിൽ ആയിരുന്നു അനിത……തന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉത്ഭവിച്ചിരിക്കുന്നു……സന്തോഷവാർത്ത അനിത വേഗം രവിയെ വിളിച്ചറിയിച്ചു……താൻ ഒരു അച്ഛനാകാൻ പോകുന്നവെന്ന യാഥാർഥ്യം പകർന്ന സന്തോഷത്താൽ ആ മനുഷ്യൻ തുള്ളിച്ചാടി……വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലമായി തങ്ങൾക്ക് കിട്ടിയ പൊന്നോമനയെ വരവേൽക്കാൻ രവിയും അനിതയും ഒരുങ്ങി….എല്ലാം തരത്തിലും അവർ വീട്ടിലും
💬 Comments
View all comments