0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 68.2K

ശ്രദ്ധിച്ചുകൊണ്ട് ഇരുന്നു.

റോബിൻ്റെ കാര്യം എങ്ങാനും അവൾക്ക് ഓർമ വന്നാൽ അപ്പൊൾ തന്നെ ഈ കാഴ്ച നിക്കും എന്ന് മാർക്കിന് അറിയാമായിരുന്നു.

ഈ വീഡിയോ കോൾ ഒന്നു റെക്കോർഡ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. പക്ഷേ അവൻ്റെ ഫോൺ അല്ലാത്തത് കൊണ്ടും, ഷാഹിദ് അധികം ദൂരെ അല്ലാതെ ഇരിക്കുന്നതുകൊണ്ടും അവന് അതിന് കഴിയുമായിരുന്നില്ല.

പക്ഷേ എന്നിരുന്നാലും അവൻ ഷാഹിദും ജസ്നയും ശ്രദ്ധിക്കാതെ പോക്കറ്റിൽ നിന്ന് പെട്ടെന്ന് അവൻറെ ഫോൺ എടുത്തു അതിൽ ഷാഹിദിൻ്റെ ഫോൺ സ്ക്രീൻ ഒന്നു ഫോട്ടോ എടുത്തു വച്ചു.

അവൻ എടുത്ത ഫോട്ടോയിൽ പൊന്നുവിൻറെ മുഖം ഇല്ലായിരുന്നെങ്കിലും, പിന്നീട് കാണുവാൻ വേണ്ടി മാർക് അത് എടുത്തു വച്ചു.

വളരെ സമർത്ഥമായി അവരുടെ സംസാരം അങ്ങനെ അവളുടെ ശരീരം പൂർണമായി കണ്ടു ആസ്വദിച്ചു ഒരു അഞ്ചു മിനിറ്റോളം നീട്ടു കൊണ്ട് പോവാൻ മാർക്കിന് കഴിഞ്ഞു.

ഷാഹിദ് അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ സഹികെട്ട് അവൻ മാർക്കിന്റെ അടുത്തേക്ക് ചെന്നു.

"Mark, I need to go back to work. David might be looking for me. can I have my phone please?"

(മാർക്ക്, എനിക്ക് പോയിട്ട് ജോലിയുണ്ട്. ഡേവിഡ് എന്നെ നോക്കുന്നുണ്ടാവും. എന്റെ ഫോൺ തിരിച്ചു തരുമോ?) ഷാഹിദ് പരിഭ്രമത്തോടെ പറഞ്ഞു.

ഷാഹിദിന്റെ ശബ്ദം കേട്ട നിമിഷം ജസ്ന ഞെട്ടി ഉണർന്നു. ഇത്രയും സമയം മാർക്ക് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത് കാരണം, അവളുടെ മനസ്സ് പൂർണമായും അതിലായിരുന്നു.

അപ്പോളാണ് ഷാഹിദ് ഫോൺ മാർക്കിന് കൊടുക്കുന്നതിന് മുമ്പ് പറഞ്ഞത്

💬 Comments

View all comments