Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
വിളിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കി എടുത്ത ഒരു പേര് പോലെ.. ആ പേരിനോട് പോലും പ്രണയം തോന്നി പോയി രോഹിതിന്.
ആ ഫോൺ സ്ക്രീനിലെ ചിത്രത്തിലേക്ക് നോക്കിനിന്ന ആ ഏതാനും സെക്കൻഡുകൾക്കുള്ളിൽ, തന്റെ ഉള്ളിലുണർന്ന ആ തീവ്രമായ അനുരാഗത്തിനും കാമത്തിനുമപ്പുറം രോഹിത്തിന്റെ അതിബുദ്ധിമാനായ മനസ്സ് മറ്റൊരു കാര്യം കൂടി വളരെ വേഗത്തിൽ അളന്നുതിട്ടപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്ന, സാമാന്യബുദ്ധിയുള്ള ഒരു മലയാളി പുരുഷനും—അവൻ എത്രയൊക്കെ മോഡേൺ ആണെന്ന് നടിച്ചാലും—താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ മുടിനാരിഴ പോലും അന്യപുരുഷന്മാർ കാണരുതെന്ന് വാശിയുള്ളവനായിരിക്കും.
അങ്ങനെയുള്ളപ്പോൾ, സ്വന്തം പെണ്ണ് വെറും നാടൻ കോട്ടൺ ബ്രായും പാന്റീസും മാത്രം ധരിച്ചുനിൽക്കുന്ന, കിടപ്പറയിൽ പോലും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഇത്രയും സ്വകാര്യമായൊരു ചിത്രം ജോലിയെടുക്കുന്ന കോർപ്പറേറ്റ് ഓഫീസിലെ മേശപ്പുറത്ത് ആർക്കും കാണാൻ പാകത്തിൽ ഒരുത്തൻ വാൾപേപ്പറാക്കി മലർത്തിവെക്കുമോ?!
അതും ഈ രീതിയിൽ ഡിസ്പ്ലേ ഓൺ ആയി കിടക്കുന്ന രീതിയിൽ!
ഇതൊരു അബദ്ധമോ അശ്രദ്ധയോ അല്ല; മറിച്ച്, സ്വന്തം പെണ്ണിന്റെ അഴകളവുകൾ അന്യപുരുഷന്മാർ കണ്ട് കൊതിക്കുന്നത് അറിയുമ്പോൾ അതിൽ നിന്ന് അദൃശ്യമായൊരു ആനന്ദവും ലൈംഗിക ഉത്തേജനവും നേടിയെടുക്കുന്ന ഒരു ദുർബലനും പൊട്ടനും ആയ ഒരുത്തനാണ് ഷാഹിദ് എന്ന് രോഹിത് നിമിഷനേരം കൊണ്ട് വായിച്ചെടുത്തു!
താൻ പ്രണയിച്ചുതുടങ്ങിയ ആ മാലാഖയെപ്പോലുള്ള പെൺകുട്ടി ഇരിക്കുന്നത് അവളുടെ വിലയറിയാത്ത, അവളെ നാട്ടുകാരെ കാണിച്ച് രസിക്കുന്ന ഇങ്ങനെയൊരു വിഡ്ഢിയുടെ കയ്യിലാണല്ലോ എന്നോർത്തപ്പോൾ രോഹിത്തിന് ഷാഹിദിനോട് പുച്ഛവും, അതേസമയം ആ 'പൊന്നു'വിനോട് വല്ലാത്തൊരു ഇഷ്ടവും തോന്നി.
ഷാഹിദ് സ്വയം അറിയാതെ തന്നെ തുറന്നിട്ടുതരുന്ന ഈ മാനസിക ദൗർബല്യത്തിന്റെ വാതിലിലൂടെ
💬 Comments
View all comments