0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 24.8K

വെച്ച് താൻ അനുഭവിച്ച ആ ഭ്രാന്തമായ ലഹരിയുടെ ഒരു ചെറിയ മിന്നൽ അവളുടെ ഉള്ളിലൂടെ കടന്നുപോയെങ്കിലും, അടുത്ത നിമിഷം തന്നെ അവൾ പല്ലുകടിച്ച് ആ വസ്ത്രങ്ങളെല്ലാം സ്യൂട്ട്കേസിന്റെ ഏറ്റവും അടിത്തട്ടിലേക്ക് കുത്തിനിറച്ച് സിപ്പ് വലിച്ചടച്ചു.

സ്വന്തം മനസ്സിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ആ അപകടകരമായ മോഹങ്ങളെക്കൂടിയാണ് അവൾ ആ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടത്.

ഒരു രാത്രി ഉറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും അവളുടെ ദേഷ്യമെല്ലാം തണുത്തുറഞ്ഞ് അലിഞ്ഞുപോകുമെന്ന ഷാഹിദിന്റെ അവസാനത്തെ പ്രതീക്ഷയും ആ കാഴ്ചയോടെ അസ്തമിച്ചു. അവന്റെ നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭയം ഉരുണ്ടുകൂടി. കട്ടിലിൽ നിന്നെഴുന്നേറ്റ് അവൻ പതിയെ അവളുടെ അരികിലേക്ക് ചെന്നു.

"പൊന്നൂ... നീ ഇത്ര നേരത്തെ എഴുന്നേറ്റോ?" അവൻ സ്വരത്തിൽ പരമാവധി മൃദുത്വം വരുത്തി ചോദിച്ചു. "ആ ബാഗ് അവിടെ വെച്ചേക്ക്, ഞാൻ പല്ലുതേച്ചു വന്നിട്ട് പാക്ക് ചെയ്യാം. നിനക്ക് തലവേദന മാറിയോ ഡാ?"

ജസ്‌ന അവന്റെ മുഖത്തേക്ക് നോക്കിയതേയില്ല. സ്യൂട്ട്കേസിന്റെ പൂട്ട് വീണോ എന്ന് പരിശോധിച്ചുകൊണ്ട് അവൾ വളരെ ശാന്തമായി, എന്നാൽ ഒരു അപരിചിതനോട് സംസാരിക്കുന്നത്ര അകലത്തോടെ മറുപടി പറഞ്ഞു: "എന്റെ പാക്കിംഗ് കഴിഞ്ഞു. നിങ്ങളുടെ ഡ്രസ്സുകൾ മാത്രമേ ഇനി വെക്കാനുള്ളൂ, അത് ആ ചെറിയ ബാഗിലേക്ക് എടുത്തുവെച്ചോളൂ."

'നീ' എന്നതിൽ നിന്ന് 'നിങ്ങൾ' എന്നതിലേക്കുള്ള ആ മാറ്റം ഷാഹിദിന്റെ നെഞ്ചിൽ ഒരു സൂചി പോലെ തറച്ചുകയറി. അവളുടെ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ ഉപരി തണുത്തുറഞ്ഞൊരു അധികാരമായിരുന്നു ഉണ്ടായിരുന്നത്.

ഒൻപതുമണിയോടെ ചെക്ക്-ഔട്ട് ചെയ്യാൻ ഇറങ്ങുമ്പോഴേക്കും ജസ്‌ന ചുരിദാറിന് മുകളിലൂടെ തന്റെ അയഞ്ഞ കറുത്ത അബായയും (പർദ്ദ) എടുത്തിട്ട്, ഹിജാബ് പിന്നുകുത്തി മുറുക്കിയിരുന്നു. റിസപ്ഷൻ വരെ ബഗ്ഗി കാറിൽ പോകുമ്പോഴും, ബാഗുകൾ

💬 Comments

View all comments