Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
ഞാൻ ഇതെന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത്?!' കണ്ണാടിയിലെ സ്വന്തം നഗ്നരൂപത്തിലേക്ക് നോക്കി അവൾ സ്വയം ചോദിച്ചു. 'ബീച്ച് റോഡിലെ ഒരു കഫേയിലിരുന്ന് കാപ്പി കുടിച്ച് സംസാരിക്കാൻ പോകുന്നതിന് ഞാൻ എന്തിനാ ഇതൊക്കെ വടിച്ച് വൃത്തിയാക്കുന്നത്? ഏട്ടൻ ഇതൊന്നും കാണാൻ പോകുന്നില്ലല്ലോ!'
തർക്കിക്കാൻ അവളുടെ ബുദ്ധിക്ക് കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു; പക്ഷേ ആ മനുഷ്യന്റെ മുന്നിൽ ചെല്ലുമ്പോൾ, വസ്ത്രങ്ങൾക്കുള്ളിൽ പോലും തന്റെ ശരീരത്തിൽ ഒരു തരി കുറവുണ്ടാകരുതെന്നും, തലമുടി മുതൽ കാൽനഖം വരെ താൻ പൂർണ്ണ സുന്ദരിയായിരിക്കണമെന്നും അവളുടെ ഉള്ളിലെ പെണ്ണ് വാശിപിടിക്കുകയായിരുന്നു!
കുളി കഴിഞ്ഞ് ഈറൻ മുടി തുടച്ചുകൊണ്ട് പുറത്തിറങ്ങിയ ജസ്ന അലമാര തുറന്നു.
സാധാരണ പുറത്തുപോകുമ്പോൾ ഇടുന്ന കോട്ടൺ അടിവസ്ത്രങ്ങൾ അവിടെ അടുക്കിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവളുടെ കൈകൾ നീണ്ടത് അലമാരയുടെ ഏറ്റവും അടിയിലെ രഹസ്യ അറയിലേക്കായിരുന്നു.
അവിടെനിന്ന്, ആ സുതാര്യമായ ഇളം മഞ്ഞ ബ്രായും പാൻ്റീസും എടുത്തു. കല്യാണത്തിന് തലേ ദിവസം ഷാഹിദ് അവളുടെ വീട്ടിൽ വന്നു അവളെ ഉടുപ്പിച്ചിരുന്ന അതേ ഇളം മഞ്ഞ ലേസ് ബ്രായും പാന്റീസും തന്നെ!
കല്യാണത്തിന് തൊട്ടുമുൻപ് ഷാഹിദ് തനിക്ക് സമ്മാനമായി തന്നതാണ് ഈ ലിങ്കറി എന്നായിരുന്നു അവൾ ഇപ്പോഴും കരുതിയിരിക്കുന്നത്. സത്യത്തിൽ കാനഡയിലെ ബൊട്ടീക്കിൽ നിന്ന് രോഹിത് കുമാർ തന്നെ അവൾക്കായി പ്രത്യേകം തിരഞ്ഞെടുത്തതായിരുന്നു ആ അടിവസ്ത്രം എന്ന് അവൾക്കറിയില്ലായിരുന്നു.!
കല്യാണം ശേഷം പിന്നീട് അത് അവൾ തൊട്ടിരുന്നില്ല.
എന്നാൽ ഇന്ന്, വിറയ്ക്കുന്ന കൈകളോടെ അവൾ ആ ഇളം മഞ്ഞ വലപോലത്തെ പാന്റീസും ബ്രായും എടുത്തണിഞ്ഞു.
ഡ്രസ്സിംഗ് ടേബിളിന്റെ വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നപ്പോൾ ജസ്നയുടെ ശ്വാസം ഒന്ന് വിലങ്ങി.
💬 Comments
View all comments