Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
കരിപ്പൂർ വിമാനത്താവളത്തിൽ—ആ മനുഷ്യൻ ഇപ്പോൾ വിമാനമിറങ്ങിയിരിക്കുന്നു!
താൻ സഞ്ചരിക്കുന്ന ഇതേ റോഡിലൂടെ തന്നെയാണ് അയാളുടെ കാറും ഇപ്പോൾ കോഴിക്കോട്ടേക്ക് പായാൻ പോകുന്നത്!
അല്പം മുൻപ് ഹമീദ് കാക്കയുടെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലുണർന്ന ആ ചെറിയ കുറ്റബോധമെല്ലാം, കടലിലെ തിരമാല വന്ന് മണൽക്കോട്ട തകർക്കുന്നതുപോലെ ഒരൊറ്റ നിമിഷം കൊണ്ട് ഒലിച്ചുപോയി!
ഹമീദ് കാക്ക ഇല്ലായിരുന്നെങ്കിൽ ഇവിടെ നിന്ന് തന്നെ ഏട്ടൻ്റെ കൂടെ കോഴിക്കോട്ടേക്ക് പോകാമായിരുന്നു എന്നവൾ ഒരു നിമിഷം നിരാശയോടെ ഓർത്തു.
എന്തായാലും ആള് നാട്ടിൽ എത്തിയല്ലോ. ഇനി നിരാശയവാതെ, പകരം, ഇനി കഷ്ടിച്ച് മുക്കാൽ മണിക്കൂറിനുള്ളിൽ താൻ അയാളുടെ മുന്നിലിരിക്കുമെന്ന ആ ചുട്ടുപൊള്ളുന്ന ആവേശത്തിൽ അവളിരുന്നു.
"ഞാൻ രാമനാട്ടുകര എത്താറായി ഏട്ടാ... ഒൻപതരയാകുമ്പോഴേക്കും കോഴിക്കോട്ട് എത്തും," അവൾ വേഗത്തിൽ ടൈപ്പ് ചെയ്ത് അയച്ചു.
രാമനാട്ടുകരയും ഫറോക്കും മീഞ്ചന്തയും പിന്നിട്ട് വണ്ടി കോഴിക്കോട് നഗരത്തിന്റെ തിരക്കിലേക്ക് പ്രവേശിച്ചപ്പോൾ, ജസ്നയുടെ ഉള്ളിലെ ബുദ്ധിമതിയായ തന്ത്രജ്ഞ ഉണർന്നുകഴിഞ്ഞിരുന്നു.
രോഹിത് ഏട്ടൻ തനിക്ക് അയച്ചുതന്നിരുന്ന ലൊക്കേഷൻ കോഴിക്കോട് സൗത്ത് ബീച്ചിനടുത്തുള്ള 'ദി വരാന്ത ബൈ ദി സീ' എന്ന അതിസമ്പന്നർ മാത്രം വരുന്ന ഒരു പഴയ പൈതൃക ബംഗ്ലാവ് കഫേ ആയിരുന്നു.
പക്ഷേ ഹമീദ് കാക്കയെ അങ്ങോട്ട് കൊണ്ടുപോകാൻ കഴിയില്ല!
അതിനുവേണ്ടി ഇന്നലെ രാത്രി തന്നെ ജസ്ന ഗൂഗിൾ മാപ്പിൽ കോഴിക്കോട് നടക്കാവിലുള്ള ബിൽഡിംഗുകളെല്ലാം വിശദമായി തിരഞ്ഞു കണ്ടുപിടിച്ചിരുന്നു. നടക്കാവ് ക്രോസ് റോഡിന് സമീപമുള്ള അഞ്ചുനിലയുള്ള ഒരു വലിയ കൊമേഴ്സ്യൽ കോംപ്ലക്സ്.
അതിന്റെ മൂന്നാം നിലയിൽ യഥാർത്ഥത്തിൽ ഒരു പാസ്പോർട്ട് ആൻഡ് വിസ ഏജൻസി പ്രവർത്തിക്കുന്നുണ്ട്; എല്ലാറ്റിനുമുപരി, ആ ബിൽഡിംഗിന് പ്രധാന കവാടം
💬 Comments
View all comments