0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 21.3K

ക്യൂ ആയിരിക്കും.

ടോക്കൺ എടുത്ത് എന്റെ ഊഴം എത്തി പേപ്പറുകളെല്ലാം വെരിഫൈ ചെയ്ത് ഒപ്പിട്ടിറങ്ങാൻ എന്തായാലും മൂന്നോ നാലോ മണിക്കൂർ എടുക്കുമെന്നാ ഏജൻസിയിൽ നിന്ന് പറഞ്ഞത്!

ഉച്ചയ്ക്ക് പന്ത്രണ്ടരയോ ഒരുമണിയോ ആകാതെ എനിക്ക് പുറത്തിറങ്ങാൻ കഴിയില്ല. മാത്രമല്ല കാക്കേ... ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആ വെരിഫിക്കേഷൻ ഹാളിനുള്ളിലേക്ക് കയറുമ്പോൾ നമ്മുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവിടുത്തെ സെക്യൂരിറ്റി ലോക്കറിൽ വെപ്പിക്കും! ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ സമ്മതിക്കില്ല!"

ആ ഒരൊറ്റ കള്ളം കൊണ്ട് ജസ്ന രണ്ട് പക്ഷികളെയാണ് ഒന്നിച്ച് വീഴ്ത്തിയത്! ഒന്ന്, ഹമീദ് കാക്കയെ അവിടുന്ന് മാറ്റാം; രണ്ട്, അടുത്ത മൂന്നാല് മണിക്കൂർ നേരത്തേക്ക് ഹമീദ് കാക്കയോ മഞ്ചേരിയിൽ നിന്ന് ഉമ്മയോ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തില്ല!

"ആഹാ! ഫോണും അകത്തേക്ക് കയറ്റില്ലേ? അതെന്തൊരു നിയമമാ മോളേ?" ഹമീദ് കാക്ക അമ്പരപ്പോടെ ചോദിച്ചു.

"കാനഡയുടെയും അമേരിക്കയുടെയുമൊക്കെ വിസ ഓഫീസുകളിൽ ഇപ്പോൾ അങ്ങനെയാ കാക്കാ നിയമം," ജസ്ന ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു. "അതുകൊണ്ട് അടുത്ത മൂന്നാല് മണിക്കൂർ എന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും.

ഉമ്മ എങ്ങാനും കാക്കയെ വിളിച്ചു ചോദിച്ചാൽ ഈ കാര്യം പറഞ്ഞേക്കണം, അല്ലെങ്കിൽ ഉമ്മ വെറുതെ പേടിക്കും! കാക്ക ഇവിടെ വണ്ടിയിട്ടാൽ പോലീസുകാർ വന്ന് ഫൈൻ അടിക്കും.

അതുകൊണ്ട് കാക്ക വണ്ടിയെടുത്ത് അപ്പുറത്തെ വലിയ ജുമാമസ്ജിദിന്റെ തണലിൽ പോയി പാർക്ക് ചെയ്ത്, നല്ല ചായയും പലഹാരവുമൊക്കെ കഴിച്ച് വിശ്രമിച്ചോളൂ. പള്ളിയിൽ നിന്ന് ളുഹർ നിസ്കാരമൊക്കെ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും എന്റെ കാര്യം കഴിയും.

ഞാൻ അവിടുന്ന് പുറത്തിറങ്ങി ലോക്കറിൽ നിന്ന് ഫോൺ എടുത്ത ഉടനെ

💬 Comments

View all comments