0%

Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]

Author : Shanushinu Read All Parts 83K

ചുറ്റും നോക്കുന്നത്? സ്വപ്നമാണോ എന്ന് സംശയമുണ്ടോ?" രോഹിത് കുസൃതി കലർന്ന പുഞ്ചിരിയോടെ അവളുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചു.

"സത്യമായിട്ടും ഏട്ടാ... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല," ജസ്‌ന അയാളുടെ കൈത്തണ്ടയിൽ സ്വന്തം കവിൾ ചേർത്തുവെച്ചുകൊണ്ട് കൊഞ്ചി. "രാവിലെ കരിപ്പൂരിൽ നിന്ന് കയറുമ്പോൾ ഞാൻ കരുതിയത് ഉച്ചകഴിഞ്ഞ് അപ്പോയിന്റ്മെന്റിന് പോകേണ്ടി വരുമെന്നാണ്. അല്ല ഏട്ടാ... ഇന്നത്തെ ബയോമെട്രിക്സിന് നമ്മൾ എപ്പോഴാ പോകേണ്ടത്? സമയം ഒന്നു കഴിഞ്ഞല്ലോ!"

അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതും രോഹിത് കുമാർ തല പിന്നിലേക്ക് ചായ്ച്ച് മനോഹരമായി ഒന്ന് ചിരിച്ചു. അയാളുടെ ആ ഗാംഭീര്യമുള്ള ചിരി മുറിയിലാകെ മുഴങ്ങി.

"ബയോമെട്രിക്സോ? ഇന്നോ?" രോഹിത് അവളുടെ കണ്ണുകളിലേക്ക് നോക്കി കണ്ണിറുക്കി. "എന്റെ പൊന്നു മോളൂ... നീ ശരിക്കും വിചാരിച്ചത് കനേഡിയൻ വിസയുടെ മെഡിക്കൽ എടുക്കാൻ അഞ്ചു ദിവസം തുടർച്ചയായി ആശുപത്രി കയറിയിറങ്ങണമെന്നാണോ?"

ജസ്‌ന അമ്പരപ്പോടെ തലയുയർത്തി അയാളെ നോക്കി. "അല്ലേ?! അപ്പൊ ഇക്ക പറഞ്ഞതോ? തിങ്കളാഴ്ച ബയോമെട്രിക്സ്, ചൊവ്വാഴ്ച ബ്ലഡ് ടെസ്റ്റ്, പിന്നെ നാൽപ്പത്തിയെട്ട് മണിക്കൂർ ഒബ്സർവേഷൻ..."

"അതൊക്കെ നിന്റെ ഇക്കയെയും ഉപ്പയെയും വിശ്വസിപ്പിച്ച് എന്റെ റാണിയെ അഞ്ചു ദിവസത്തേക്ക് എനിക്ക് പൂർണമായി അനുഭവിക്കാൻ വേണ്ടി ഈ ഞാൻ എഴുതിയ ഒരു തിരക്കഥയല്ലേ പെണ്ണേ!" രോഹിത് അവളുടെ മൂക്കിൻതുമ്പിൽ പതിയെ ഒന്ന് നുള്ളിക്കൊണ്ട് ആ രഹസ്യം വെളിപ്പെടുത്തി.

"നമ്മുടെ ഡിപ്ലോമാറ്റിക് ഫാസ്റ്റ്-ട്രാക്ക് ക്വോട്ട വഴി നിന്റെ മെഡിക്കലും ബയോമെട്രിക്സുമെല്ലാം തീർക്കാൻ വെറും രണ്ട് മണിക്കൂർ മതി! അത് വരുന്ന വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ പതിനൊന്നു മണി വരെയുള്ള വി.ഐ.പി സ്ലോട്ടിൽ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.

💬 Comments

View all comments