Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]
പുതിയ നിയമമാണത്രേ... അവിടുത്തെ തണുപ്പും പ്രഷറും താങ്ങാൻ നമ്മുടെ ഹൃദയത്തിന് കരുത്തുണ്ടോ എന്ന് നോക്കാൻ വേണ്ടി ഡോക്ടർ എന്നെക്കൊണ്ട് ട്രെഡ്മില്ലിൽ നിർത്താതെ ഒരു മണിക്കൂർ ഓടിപ്പിച്ചു ഇക്കാ! എന്റെ നെഞ്ചിടിപ്പ് ഇരട്ടിയാകുന്നതുവരെ അവർ എന്നെക്കൊണ്ട് വ്യായാമം ചെയ്യിച്ചു... സത്യം പറഞ്ഞാൽ എന്റെ ശ്വാസം പോലും കിട്ടാതെയായിപ്പോയി! ആ ഓടിയതിന്റെ ക്ഷീണവും നെഞ്ചിടിപ്പും ഇപ്പോഴും മാറിയിട്ടില്ല ഇക്കാ... ശരീരം മുഴുവൻ ഉഴുത് മറിച്ച പോലെ ആയിട്ടുണ്ട് കഴിഞ്ഞ രണ്ട് ദിവസത്തെയും ഇന്നത്തെയും പരിപാടി കൊണ്ട്!"
തന്റെ തൊട്ടരികിൽ കിടന്ന് അവൾ പറയുന്ന ആ വാക്കുകൾ കേട്ട രോഹിത് കുമാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല! അയാൾ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി ശബ്ദമില്ലാതെ കുലുങ്ങിച്ചിരിച്ചു.
കഴിഞ്ഞ രണ്ട് രാത്രിയും രണ്ട് പകലും ഈ കിടക്കയിലിട്ട് താൻ അവളെക്കൊണ്ട് ചെയ്യിച്ച ആ പ്രണയവ്യായാമത്തിന്റെയും, ഇപ്പോൾ തന്റെ കൈകൾ അവളുടെ നെഞ്ചിൽ തൊടുമ്പോൾ ഉയരുന്ന ഹൃദയമിടിപ്പിന്റെയും കഥയാണ് അവൾ 'കനേഡിയൻ കാർഡിയോളജി ട്രെഡ്മിൽ ടെസ്റ്റ്' ആക്കി മാറ്റി സ്വന്തം ഭർത്താവിന് വിളമ്പുന്നത്!
"അയ്യോ പാവം എന്റെ കുട്ടി!" അങ്ങ് കാനഡയിലിരുന്ന ഷാഹിദ് ആ കഥ അക്ഷരംപ്രതി വിഴുങ്ങി! അവന്റെ മനസ്സിൽ ഭാര്യയോടുള്ള സഹതാപം നിറഞ്ഞു. "ശരിയാ പൊന്നൂ... കാനഡയിലെ മെഡിക്കൽ ഭയങ്കര സ്ട്രിക്റ്റ് ആണ്. സാരമില്ല ഡാ, നാളെയും മറ്റന്നാളും കൂടിയല്ലേ ഉള്ളൂ. വെള്ളിയാഴ്ച നിന്റെ കയ്യിൽ വിസ കിട്ടുമല്ലോ! ആട്ടെ... മറ്റൊരു സന്തോഷവാർത്ത പറയട്ടെ? നമ്മുടെ രോഹിത് ഏട്ടൻ അവിടെ യൂറോപ്പിലെ മീറ്റിംഗിനിടയിൽ നിന്നും ഇന്ന് രാവിലെ എനിക്ക് മെസ്സേജ് അയച്ചിരുന്നു! കഴിഞ്ഞ മൂന്ന് ദിവസമായിട്ട് ഞാൻ ഇവിടെ നോർത്ത് അമേരിക്കൻ
💬 Comments
View all comments