0%

Chapter Title : പാപശൽഭം 21 [Shanushinu] [ജസ്‌നയുടെ രഹസ്യ കല്യാണം]

Author : Shanushinu Read All Parts 73.7K

ഇരുവരും ഒരേസ്വരത്തിൽ ആശംസിച്ചു.

"Take good care of my wife, girls. Take your time," രോഹിത് ജസ്‌നയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച്, "ഞാൻ അവരുടെ കൂടെ പുറത്തുണ്ടാകും പൊന്നൂ" എന്ന് മന്ത്രിച്ചിട്ട് പുറത്തേക്കിറങ്ങി വാതിലടച്ചു.

വാതിൽ അടഞ്ഞ നിമിഷം തന്നെ മീരയും റിയയും ജസ്‌നയുടെ അരികിലേക്ക് വന്നു. മറുനാടൻ മലയാളിയായ മീരയുടെയും, ബാംഗ്ലൂർക്കാരി റിയയുടെയും കണ്ണുകൾ ജസ്‌നയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയതും രണ്ടുപേരും ഒരു നിമിഷം സ്തബ്ധരായിപ്പോയി.

"Oh my God, Meera... look at her skin!" റിയ അവിശ്വസനീയതയോടെ മന്ത്രിച്ചു. "No foundation, no concealer, nothing—and she literally glows like porcelain! And those eyes!"

"സത്യം റിയാ!" മീര ചിരിയോടെ ജസ്‌നയുടെ കൈകളിൽ പിടിച്ചു. "Ma'am, ഞങ്ങൾ ബോളിവുഡ് നടിമാരെയും സൗത്ത് ഇന്ത്യൻ മോഡലുകളെയുമൊക്കെ എത്രയോ പേരെ ഒരുക്കിയിട്ടുണ്ട്. But honestly, ഇത്രയും നാച്ചുറൽ ആയിട്ടുള്ളൊരു പെർഫെക്ഷൻ ഞാൻ ആദ്യമായിട്ടാ കാണുന്നത്! No wonder Rohith Sir stayed single till forty-two—ഇത്രയും കാലം കാത്തിരുന്നത് ഇതിനുവേണ്ടിയായിരുന്നല്ലേ!"

അവരുടെ ആത്മാർത്ഥമായ ആ പ്രശംസ കേട്ട് ജസ്‌നയുടെ കവിളുകൾ നാണംകൊണ്ട് തുടുത്തു. "അയ്യോ, അങ്ങനെയൊന്നുമില്ല... എനിക്ക് വലിയ മേക്കപ്പൊന്നും ശീലമില്ല അതുകൊണ്ടാ," അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"മേക്കപ്പ് ഒട്ടും വേണ്ട മാം, നിങ്ങളുടെ ഈ ഭംഗി മറയ്ക്കാൻ ഞങ്ങൾക്ക് ഭ്രാന്തില്ല!" എന്ന് പറഞ്ഞ് മീര ആ വലിയ ആനക്കൊമ്പ് നിറമുള്ള പെട്ടി തുറന്നു.

അതിനുള്ളിൽ നിന്ന് പുറത്തേക്കെടുത്ത വസ്ത്രങ്ങൾ കണ്ടതും ജസ്‌നയുടെ ഹൃദയമിടിപ്പ് ഒറ്റയടിക്ക് ഇരട്ടിയായി!

ഏറ്റവും മുകളിലായി ഇരുന്നത്,

💬 Comments

View all comments