Chapter Title : പാപശൽഭം 21 [Shanushinu] [ജസ്‌നയുടെ രഹസ്യ കല്യാണം]
സ്യൂട്ടിലും കോട്ടിലും മാത്രം അയാളെ കണ്ടുശീലിച്ച ജസ്‌ന, തനി കേരളീയ വേഷത്തിൽ ആ ആറടി ഉയരമുള്ള കരിവീട്ടി പോലെയുള്ള മനുഷ്യനെ കണ്ടപ്പോൾ ഒരു നിമിഷം കണ്ണിമയ്ക്കാതെ നിന്നുപോയി!
"പടച്ചോനെ... ഏട്ടനെ ഈ മുണ്ടും കുർത്തയും ഇട്ടു കാണാൻ എന്ത് ചൊറുക്കാ!" അവൾ അറിയാതെ പറഞ്ഞുപോയി.
"എങ്കിൽ വാ എന്റെ പെണ്ണേ... സമയം കളയണ്ട," രോഹിത് അവളുടെ മൈലാഞ്ചിയിട്ട കൈപ്പത്തി തന്റെ കയ്യിലൊതുക്കി മുറിക്കു പുറത്തേക്ക് നടന്നു.
കൃത്യം ആറേമുക്കാലോടെ, ബാംഗ്ലൂർ നഗരത്തിന്റെ ഉറക്കം വിട്ടുണരാത്ത പാതകളെ പിന്നിലാക്കി രോഹിത് കുമാറിന്റെ കറുത്ത റേഞ്ച് റോവർ എസ്.യു.വി വടക്കൻ മലനിരകളെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.
ഇന്ന് ഡ്രൈവിംഗ് സീറ്റിൽ മറ്റൊരു ഡ്രൈവറുണ്ടായിരുന്നില്ല; രോഹിത് തന്നെയായിരുന്നു സ്റ്റിയറിംഗിൽ. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഈ പ്രഭാതത്തിന് മൂന്നാമതൊരാളുടെ നിഴൽ പോലും അയാൾ ആഗ്രഹിച്ചിരുന്നില്ല.
നന്ദി ഹിൽസിലേക്കുള്ള വളഞ്ഞുപുളഞ്ഞ കയറ്റം തുടങ്ങിയതോടെ പുറത്തെ ലോകം പാൽക്കടൽ പോലെ കനത്ത വെളുത്ത കോടമഞ്ഞിലേക്ക് മറഞ്ഞു. റോഡിന്റെ ഇരുവശത്തുമുള്ള യൂക്കാലിപ്റ്റസ് മരങ്ങളും കാപ്പിത്തോട്ടങ്ങളും മഞ്ഞിൽ കുതിർന്ന് നിശ്ശബ്ദമായി നിന്നു. കാറിന്റെ ഹെഡ്‌ലൈറ്റുകൾ ആ തണുത്ത മൂടൽമഞ്ഞിനെ കീറിമുറിച്ച് മുന്നോട്ട് നീങ്ങി.
കാറിനുള്ളിലെ ഇളം ചൂടിൽ, രോഹിത്തിന്റെ തോളിലേക്ക് തലചായ്ച്ചിരിക്കുകയായിരുന്നു ജസ്‌ന. ഇടതുകൈ സ്റ്റിയറിംഗിൽ നിന്ന് മാറ്റി അവളുടെ വിരലുകളെ മുറുകെപ്പിടിച്ചിരിക്കുന്ന അയാളുടെ കൈത്തണ്ടയിലെ ആ പഴയ പെർഫ്യൂമിൻ്റെ ഗന്ധം അവൾ ആഴത്തിൽ ശ്വസിച്ചു.
"ഏട്ടാ..." ജസ്‌നയുടെ ശബ്ദം ആ തണുത്ത കാറിനുള്ളിൽ വളരെ മൃദുവായി ഒഴുകി. "തിങ്കളാഴ്ച രാവിലെ ഞാൻ കരിപ്പൂരിൽ നിന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഉണ്ടായിരുന്ന ആ ജസ്‌നയല്ല ഞാൻ ഇപ്പോൾ. സത്യത്തിൽ എനിക്ക്
💬 Comments
View all comments