0%

Chapter Title : പാപശൽഭം 21 [Shanushinu] [ജസ്‌നയുടെ രഹസ്യ കല്യാണം]

Author : Shanushinu Read All Parts 85.8K

ചേർന്ന് ആ രണ്ട് തട്ടുള്ള വെളുത്ത ലില്ലി കേക്ക് മുറിച്ചു.

"To my oldest brother, and to his breathtaking bride..."

ഡോക്ടർ വിക്രം നായർ മുന്നോട്ട് വന്ന് തന്റെ ഗ്ലാസ്സ് ഉയർത്തി. അയാളുടെ മുഖത്തെ കള്ളച്ചിരി മാഞ്ഞ് അവിടെ അഗാധമായ സ്നേഹവും വൈകാരികതയും നിറഞ്ഞു. "രോഹിത്, ജീവിതത്തിൽ ഒരുപാട് കാലം നീ തനിച്ചു നടന്നതാണ്. ഇന്നിതാ ദൈവം നിനക്ക് ഏറ്റവും അർഹിച്ച ജീവിതപങ്കാളിയെ തന്നെ തന്നിരിക്കുന്നു. ജസ്‌നാ... നിങ്ങളുടെ ഈ പുതിയ ജീവിതത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. അടുത്ത വർഷം നമ്മൾ വീണ്ടും കാണുമ്പോൾ, നിങ്ങളുടെ ഈ സ്നേഹത്തിന്റെ അടയാളമായിട്ട് ആരോഗ്യമുള്ള, സുന്ദരന്മാരായ കുഞ്ഞുങ്ങളുടെ ചിരി കൊണ്ട് നിങ്ങളുടെ വീട് നിറയട്ടെ എന്ന് ഞാൻ ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു! Cheers!"

"Cheers!" കബീറും അർജുനും ഏറ്റുപറഞ്ഞു.

ഗ്ലാസ്സ് ഉയർത്തി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ, ജസ്‌നയുടെ ഉള്ളിലൂടെ വല്ലാത്തൊരു വൈരുദ്ധ്യത്തിന്റെ മിന്നൽ കടന്നുപോയി!

ഈ മൂന്ന് മനുഷ്യരും തന്റെ നേരെ നോക്കുന്നത് അവരുടെ സുഹൃത്ത് രോഹിത് കുമാറിന്റെ ഭാര്യയായിട്ടാണ്! അവളുടെ കഴുത്തിൽ രോഹിത് കെട്ടിയ സ്വർണ്ണത്താലിക്കൊപ്പം കിടക്കുന്ന മറ്റേ സ്വർണ്ണമാല വെറുമൊരു ആഭരണമാണെന്നേ അവർ കരുതുന്നുള്ളൂ; അത് പതിനായിരം മൈലുകൾക്കപ്പുറം കാനഡയിലിരുന്ന് തനിക്കുവേണ്ടി പണിയെടുക്കുന്ന മറ്റൊരു പുരുഷൻ കെട്ടിയ മഹർ മാലയാണെന്ന സത്യം അവരാരും സ്വപ്നത്തിൽ പോലും അറിയുന്നില്ല!

എന്നിട്ടും... ഡോക്ടർ വിക്രമിന്റെ വായിൽ നിന്ന് 'നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചിരി കൊണ്ട് വീട് നിറയട്ടെ' എന്ന ആ നിഷ്കളങ്കമായ അനുഗ്രഹം കേട്ടപ്പോൾ, ജസ്‌നയുടെ ഉള്ളിൽ പേടിയല്ല തോന്നിയത്—മറിച്ച് ഏതോ ഒരു പ്രവചനം പോലെ തന്റെ അടിവയറ്റിലൂടെ മധുരമുള്ളൊരു

💬 Comments

View all comments